2020ലെ കോപ്പ അമേരിക്ക അർജന്റീനയിലും കൊളംബിയയിലും

2020ൽ നടക്കുന്ന കോപ്പ അമേരിക്ക മത്സരങ്ങൾ അർജന്റീനയിലും കൊളംബിയയിലുമായി നടക്കും. സൗത്ത് അമേരിക്കൻ ഫുട്ബോൾ അസോസിയേഷൻ ആണ് 2020ലെ മത്സരങ്ങൾക്കുള്ള വേദികൾ പ്രഖ്യാപിച്ചത്. ആദ്യമായിട്ടാണ് കോപ്പ അമേരിക്ക ടൂർണമെന്റ് രണ്ടു രാജ്യങ്ങളിൽ വെച്ച് നടക്കുന്നത്. രണ്ടു സോണുകളായാണ് 2020ലെ കോപ്പ അമേരിക്ക മത്സരങ്ങൾ നടക്കുക. സൗത്ത് സോൺ, നോർത്ത് സോൺ എന്നീ സോണുകളായി വേർതിരിച്ചാണ് മത്സരങ്ങൾ നടക്കുക. ഒരു സോണിൽ ആറ് ടീമുകളാണ് ഉണ്ടാവുക. ഒരു സോണിലെ ടീമുകൾ പരസ്പരം മത്സരിക്കുകയും ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്ന നാല് ടീമുകൾ ക്വാർട്ടർ ഫൈനലിന് യോഗ്യത നേടുകയും ചെയ്യും.

പുതിയ രീതിയിൽ ടൂർണമെന്റിൽ മൊത്തം 38 മത്സരങ്ങൾ നടക്കും. മുൻപ് ഇത് 26 മത്സരങ്ങൾ മാത്രമായിരുന്നു. 2020 മുതൽ നാല് വർഷത്തിൽ ഒരിക്കൽ മാത്രമാവും കോപ്പ അമേരിക്ക ടൂർണമെന്റ് സംഘടിപ്പിക്കുക. ഇതുവരെ രണ്ടു വർഷത്തിൽ ഒരിക്കലാണ് കോപ്പ അമേരിക്ക ചാംപ്യൻഷിപ് നടത്തിയിരുന്നത്. യൂറോ കപ്പ് പോലെ നാല് വർഷത്തിൽ ഒരിക്കലായിരിക്കും 2020 മുതൽ കോപ്പ അമേരിക്ക.

സൗത്ത് സോണിൽ അർജന്റീനയെ കൂടാതെ ചിലി, ഉറുഗ്വ, പരാഗ്വ, ബൊളീവിയയും കൂടാതെ ഒരു ക്ഷണിക്കപ്പെട്ട രാജ്യവും ഉണ്ടാവും. നോർത്ത് ഗ്രൂപ്പിൽ ബ്രസീൽ, കൊളംബിയ, വെനിസ്വല, ഇക്വഡോർ, പെറു എന്നീ രാജ്യങ്ങൾക്ക് പുറമെ ഒരു ക്ഷണിക്കപ്പെട്ട രാജ്യവും ഉണ്ടാവും. ഈ വർഷം ബ്രസീലിൽ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ ജപ്പാനും ഖത്തറുമാണ് ക്ഷണിക്കപ്പെട്ട രാജ്യങ്ങൾ.

പതിവ് തെറ്റിച്ച് ബ്രസീൽ, കോപ്പക്ക് വേണ്ടി കിടിലൻ കിറ്റ് പുറത്തിറക്കി

പതിവുകൾ മാറ്റി വെച്ച് ബ്രസീൽ കോപ്പ അമേരിക്കക്ക് വേണ്ടിയുള്ള മൂന്നാം ജേഴ്സി പുറത്തിറക്കി. ഇത്തവണ വെള്ള നിറത്തിലുള്ള കുപ്പായവും നീല ഷൊർട്‌സ് ആണ് വേഷം. ഏറെ വർഷങ്ങൾക്കു ശേഷമാണ് ബ്രസീൽ വെള്ള നിറത്തിലുള്ള ജേഴ്സി അണിയുന്നത്. 1950 ന് ശേഷം ആദ്യമായാണ് ബ്രസീൽ ഈ നിറത്തിലുള്ള ജേഴ്സി അണിയുന്നത്.

1950 ലോകകപ്പിൽ ഫൈനലിൽ ഉറുഗ്വേയോട് തോൽവി വഴങ്ങിയപ്പോൾ ധരിച്ചിരുന്ന ജേഴ്സി എന്ന നിലയിലാണ് ഈ നിറത്തിലുള്ള ജേഴ്സി അണിയാതെയായത്. പക്ഷെ ഇത്തവണ കോപ്പ സ്‌പെഷ്യൽ ജേഴ്‌സിയായി ഇതിനെ തിരികെ കൊണ്ട് വരാൻ തീരുമാനിക്കുകയായിരുന്നു. ബ്രസീൽ ടീനേജ് സെൻസേഷൻ വിനിഷ്യസ് ജൂനിയറാണ് ജേഴ്സി പുറത്തിറക്കിയത്. ഈ വർഷം ജൂൺ 14 മുതലാണ് കോപ്പ അമേരിക്ക ആരംഭിക്കുക.

കോപ അമേരിക്ക കളിക്കാൻ ജപ്പാന്റെ സൂപ്പർ താരത്തെ വിട്ടു തരില്ല എന്ന് ക്ലബ്

ഈ സീസൺ അവസാനത്തിൽ നടക്കുന്ന കോപ അമേരിക്കയിൽ ജപ്പാൻ സ്ട്രൈക്കർ യുയി ഒസാകോയെ കളിക്കാൻ വിട്ടു കൊടുക്കില്ല എന്ന് താരത്തിന്റെ ക്ലബായ വെർഡർ ബ്രെമൻ. ഈ സീസൺ ആദ്യം ലോകകപ്പിലും, കഴിഞ്ഞ മാസം ഏഷ്യാ കപ്പിലും ഒസാകോ കളിച്ചിരുന്നു. ഏഷ്യാ കപ്പിൽ ജപ്പാനായി നാലു ഗോളുകൾ നേടാനും ഒസാകോയ്ക്ക് ആയി.

ഏഷ്യൻ കപ്പ് കളിക്കാൻ ഒസാകോയെ വിട്ടു കൊടുത്തത് ഒസാകോ പൂർണ്ണമായു ഫിറ്റായത് കൊണ്ടായിരുന്നു. എന്നാൽ ഏഷ്യൻ കപ്പ് കഴിഞ്ഞ് തിരിച്ചെത്തിയ ഒസാകോ വെർഡറർ ബ്രെമന് വേണ്ടി ഇതുവരെ കളിച്ചിട്ടില്ല. ക്ലബ് അറിയിച്ചു‌ ഫിറ്റ്നെസ് വീണ്ടെടുക്കാൻ ഇനിയും ഒസാകോയ്ക്ക് ആയിട്ടില്ല എന്നും അതുകൊണ്ട് തന്നെ ക്ലബിന് ഇത് തീരാ നഷ്ടമാണെന്നും ക്ലബ് പറഞ്ഞു.

കോപ അമേരിക്കയ്ക്ക് കൂടെ ജപ്പാനൊപ്പം ഒസാകോ പോയാൽ താരത്തിന്റെ കരിയറിൽ തന്നെ വലിയ തിരിച്ചടിയാകും അതെന്നും ക്ലബ് പറഞ്ഞു.

കോപ അമേരിക്കയിൽ കിരീടം നേടിയില്ല എങ്കിലും ടിറ്റെ തന്നെ ബ്രസീൽ പരിശീലകൻ

ടിറ്റെയുടെ ബ്രസീൽ പരിശീലക ഭാവി കോപ അമേരിക്കയെ അപേക്ഷിച്ചാകില്ല എന്ന് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ. ടിയെയ്ക്ക് നാലുവർഷത്തെ കരാർ ഉണ്ട് അതുവരെ ടിറ്റെയുടെ ജോലിക്ക് യാതൊരു ഭീഷണിയും ഉണ്ടാകില്ല എന്നും ഫെഡറേഷൻ പറഞ്ഞു. ഈ വരുന്ന ജൂണിൽ ബ്രസീലിൽ വെച്ചാണ് കോപ അമേരിക്ക നടക്കുന്നത്.

ബ്രസീൽ കപ്പ് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത് എങ്കിലും അത് നേടിയില്ലാ എങ്കിലും ടിറ്റെ തന്നെ പരിശീലകനായി തുടരും എന്നും ബ്രസീൽ എഫ് എ പറഞ്ഞു. താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പാണ് കോപയിൽ ബ്രസീലിന് കിട്ടിയിരിക്കുന്നത്. ബൊളീവിയ, പെറു, വെനിസ്വേല എന്നിവരാണ് ബ്രസീലിന്റെ ഗ്രൂപ്പിൽ ഉള്ളത്.

കഴിഞ്ഞ കോപ അമേരിക്കയിൽ ബ്രസീലിന്റെ മോശം പ്രകടനങ്ങൾക്ക് ശേഷമാണ് ടിറ്റെ ബ്രസീലിന്റെ ചുമതലയേറ്റത്. അതിനു ശേഷം ബ്രസീൽ മികച്ച ഫുട്ബോൾ ആണ് കളിച്ചത്. പക്ഷെ ലോകകപ്പിലെ നിരാശ ടിറ്റയുടെ ജോലിക്ക് ഭീഷണി നൽകിയിരുന്നു.

കോപ അമേരിക്ക ഗ്രൂപ്പുകൾ ആയി, ഇനി ഫുട്ബോൾ ലോകം ബ്രസീലിലേക്ക്

കോപ അമേരിക്ക ടൂർണമെന്റ് അടുത്ത് എത്തുകയാണ്. ബ്രസീൽ ആതിഥ്യം വഹിക്കുന്ന കോപ അമേരിക്കയുയ്യെ ഗ്രൂപ്പുകൾ ഇന്ന് തീരുമാനമായി. ലാറ്റിനമേരിക്കൻ ടീമുകളും രണ്ട് പുറത്തുള്ള ടീമുകളുമായി 12 ടീമുകളാണ് ഇത്തവണ കോപ അമേരിക്കയിൽ പങ്കെടുക്കുക. മൂന്ന് ഗ്രൂപ്പുകൾ ആയാകും പോരാട്ടം.

താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പിലാണ് ബ്രസീൽ ഇടം പിടിച്ചിരിക്കുന്നത്. ബ്രസീലിന്റെ ഗ്രൂപ്പ് എയിൽ പെറു, വെനിസ്വേല, ബൊളീവിയ എന്നിവരാണ് ഉള്ളത്. ബാക്കി രണ്ട് ഗ്രൂപ്പുകളും കടുപ്പമുള്ളതാണ്. ഗ്രൂപ്പ് ബിയിലാണ് അർജന്റീന. അർജന്റീനയ്ക്ക് ഒപ്പം കൊളംബിയ, പരാഗ്വേ, ഖത്തർ എന്നിവരാണ് ഉള്ളത്. ഗ്രൂപ്പ് സിയിൽ ഉറുഗ്വേ, ചിലി, ജപ്പാൻ, ഇക്വഡോർ എന്നിവരാണ് ഉള്ളത്. ചിരവൈരികളായ ചിലിയും ഉറുഗ്വേയും തമ്മിലുള്ള പോരാട്ടമാകും ഈ ഗ്രൂപ്പിലെ പ്രധാന മത്സരം.

ഗ്രൂപ്പുകൾ;

Exit mobile version