പരിക്കേറ്റ നെയ്മർ കോപ്പ അമേരിക്കയിൽ കളിക്കില്ല, താര തിളക്കം നഷ്ടപ്പെട്ട് ബ്രസീൽ

ഇന്നലെ പരിക്കേറ്റ് കളം വിട്ട ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയർ കോപ്പ അമേരിക്ക ടൂർണമെൻറിൽ കളിക്കില്ല എന്നുറപ്പായി. ബ്രസീൽ ഫുട്‌ബോൾ അസോസിയേഷൻ ഇക്കാര്യം സ്ഥിതീകരിച്ചു. ഇന്നലെ ഖത്തറിന് എതിരായ സൗഹൃദ മത്സരത്തിന് ഇടയിലാണ് താരത്തിന് കാലിലെ ആങ്കിളിൽ പരിക്കേറ്റത്. കരഞ്ഞു കൊണ്ട് കളം വിട്ട നെയ്മറിന് സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്റിൽ കളിക്കാനാവില്ല എന്നത് കനത്ത തിരിച്ചടിയാകും.

27 വയസുകാരനായ നെയ്മർ ടൂർണമെന്റിന് വെറും 9 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ തിരിച്ചെത്തില്ല എന്നത് ഉറപ്പായി. പി എസ് ജി ടീം അംഗമായ നെയ്മർ കഴിഞ്ഞ സീസണിൽ രണ്ടാം പകുതി ഭൂരിപക്ഷം സമയവും പരിക്കേറ്റ് പുറത്തായിരുന്നു. ഇതേ കാലിൽ തന്നെയാണ് ഇപ്പോഴത്തെ പരിക്കും എന്നത് പി എസ് ജി ക്കും ആശങ്ക നൽകുന്ന ഒന്നാണ്.

കണ്ണിരോടെ കളം വിട്ട് നെയ്മർ, ബ്രസീലിയൻ ആരാധകർക്ക് ആശങ്ക

കോപ അമേരിക്കയ്ക്ക് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിനിടെ സൂപ്പർ താരം നെയ്മർക്ക് പരിക്ക്. കോപ അമേരിക്കയിലെ‌ ഗസ്റ്റ് ടീമായ ഖത്തറിനെതിരായ മത്സരത്തിലാണ്‌ നെയ്മർ പരിക്കേറ്റ് കണ്ണീരോടെ കളം വിട്ടത്. മത്സരത്തിന്റെ 21 ആം മിനുട്ടിലായിരുന്നു പിഎസ്ജിയുടെ സൂപ്പർ താരം ഒരു ടാക്കിളിൽ പരിക്കേറ്റ് കളം വിട്ടത്. ബെഞ്ചിലിരുന്ന് വേദനകൊണ്ട് പുളയുന്ന നെയ്മറിനെയാണ് പിന്നീട് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കണ്ടത്.

അസിസ്റ്റന്റ്സിന്റെ സഹായത്തോടെയാണ് നെയ്മർ കളം വിട്ടത്. ഇതിന് മുൻപ് പരിശീലനത്തിനിടെയും നെയ്മറിന് പരിക്കേറ്റിരുന്നു. നെയ്മറിന്റെ പരിക്കിന്റെ വ്യപ്തി എത്രയാണെന്ന് ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 2007ന് ശേഷം ഒരു പ്രധാന കിരീടം നേടി ഇറങ്ങുന്ന ബ്രസീലിന് നെയ്മറിന്റെ പരിക്ക് കനത്ത തിരിച്ചടിയാണ്.

1989ന് ശേഷം ആദ്യമായി ബ്രസീൽ ആതിഥേയത്വം വഹിക്കുന്ന കോപ്പ അമേരിക്ക എന്ന പ്രത്യേകതയും ഈ വർഷത്തെ ടൂർണമെന്റിന് ഉണ്ട്. ജൂൺ 15ന് നടക്കുന്ന ബ്രസീൽ – ബൊളീവിയ മത്സരത്തോടെയാണ് ഈ വർഷത്തെ കോപ്പ അമേരിക്കയുടെ തുടക്കം. ലോകകപ്പിൽ പൊലിഞ്ഞ കിരീട സ്വപ്നങ്ങൾ കോപ്പയിലൂടെ തിരികെ പിടിക്കാനാണ് ടിറ്റെയുടേയും ബ്രസീലിന്റെയും ശ്രമം.

പരിശീലനത്തിനിടെ നെയ്മറിന് വീണ്ടും പരിക്ക്

കോപ്പ അമേരിക്കക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബ്രസീൽ സൂപ്പർ താരം നെയ്മറിന് പരിക്ക് വീണ്ടും ഭീഷണി. കഴിഞ്ഞ ദിവസം ബ്രസീൽ ടീമിന്റെയൊപ്പം പരിശീലനത്തിനിടെയാണ് സൂപ്പർ താരം താരം നെയ്മറിന് പരിക്കേറ്റത്. താരത്തിന്റെ ഇടത് കാൽ മുട്ടിനാണ് പരിക്കേറ്റത്. ബ്രസീൽ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നെയ്മറെ പരിശീലകൻ നീക്കിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് പരിശീലനത്തിനിടെ നെയ്മറിന് പരിക്കേറ്റത്. നെയ്മറിന്റെ പരിക്കിന്റെ വ്യപ്തി എത്രയാണെന്ന് ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

2007ന് ശേഷം ഒരു പ്രധാന കിരീടം നേടി ഇറങ്ങുന്ന ബ്രസീലിന് നെയ്മറിന്റെ പരിക്ക് കനത്ത തിരിച്ചടിയാണ്. 1989ന് ശേഷം ആദ്യമായി ബ്രസീൽ ആതിഥേയത്വം വഹിക്കുന്ന കോപ്പ അമേരിക്ക എന്ന പ്രത്യേകതയും ഈ വർഷത്തെ ടൂർണമെന്റിന് ഉണ്ട്. ജൂൺ 15ന് നടക്കുന്ന ബ്രസീൽ – ബൊളീവിയ മത്സരത്തോടെയാണ് ഈ വർഷത്തെ കോപ്പ അമേരിക്കയുടെ തുടക്കം. കഴിഞ്ഞ രണ്ടു സീസണുകളിൽ പരിക്ക് വിടാതെ പിന്തുടരുന്ന നെയ്മറിന് പരിക്ക് മൂലം ഒരുപാടു മത്സരങ്ങൾ നഷ്ടമായിരുന്നു. കഴിഞ്ഞ സീസണിൽ കാലിനേറ്റ പരിക്കുമായിട്ടാണ് നെയ്മർ റഷ്യയിൽ നടന്ന ലോകകപ്പ് കളിക്കാൻ ഇറങ്ങിയത്. ഈ സീസണിലും പരിക്കേറ്റ് നെയ്മർ മാസങ്ങളോളം പുറത്തിരുന്നിരുന്നു.

അടുത്തിടെ റെന്നീസ് ആരാധകന്റെ മുഖത്തിടിച്ചതിന്റെ പേരിൽ ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷൻ നെയ്മറിന് മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. കൂടാതെ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരായ പി.എസ്.ജിയുടെ ചാമ്പ്യൻസ് ലീഗ് മത്സരം നിയന്ത്രിച്ച റഫറിക്കെതിരെ സോഷ്യൽ മീഡിയയിൽ മോശം പരാമർശം നടത്തിയതിന് യുവേഫ നെയ്മറെ മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്കിയിരുന്നു.

കോപ അമേരിക്കയിൽ ഡാനി ആൽവസ് ബ്രസീലിനെ നയിക്കും, നെയ്മറിനെ തഴഞ്ഞു

കോപ അമേരിക്കയ്ക്ക് സ്വന്തം നാട്ടിൽ ഇറങ്ങുന്ന ബ്രസീലിനെ നയിക്കുക ഡാനി ആൽവസ് ആയിരിക്കും. പി എസ് ജി താരമായ ആൽവസിനെ ക്യാപ്റ്റനാക്കി കൊണ്ട് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നു. ലോകകപ്പിൽ നടത്തിയ പോലെ ക്യാപ്റ്റൻ റൊട്ടേഷൻ ഇത്തവണ ബ്രസീൽ പരിശീലകൻ ടിറ്റെ നടത്തില്ല. റഷ്യൻ ലോകകപ്പിലും ആൽവസിനെ നായകാനാക്കാൻ ആയിരുന്നു ഉദ്ദേശിച്ചത് എങ്കിലും അന്ന് പരിക്ക് അദ്ദേഹത്തിന് പ്രശ്നമായി.

36കാരനായ ആൽവസ് ടീമിലെ ഏറ്റവും പരിചയ സമ്പന്നന്നായ താരമാണ്. അതു മാത്രമല്ല ക്ലബ് ഫുട്ബോളിൽ നിരവധി കിരീടങ്ങൾ സ്വന്തമാക്കിയതും ആൽവസിന് മുൻഗണന നൽകി. ബ്രസീൽ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരം നെയ്മർ ആണെങ്കിലും നെയ്മറിന് ക്യാപ്റ്റനാവാനുള്ള ഗുണങ്ങൾ ഇല്ല എന്ന് പരിശീലകൻ വിലയിരുത്തി. കഴിഞ്ഞ ദിവസം നെയ്മറുമായി കൂടെ ചർച്ച നടത്തിയ ശേഷമാണ് അന്തിമ തീരുമാനം എത്തിയത്.

കോപ അമേരിക്കയ്ക്കായി ഒരുങ്ങുന്ന ക്യാമ്പിൽ ഭൂരിഭാഗം ബ്രസീലിയൻ താരങ്ങളും ഇപ്പോൾ എത്തിയിട്ടുണ്ട്. കോപയ്ക്ക് മുന്നോടിയായി രണ്ട് സൗഹൃദ മത്സരങ്ങളിലും ബ്രസീൽ കളിക്കുന്നുണ്ട്.

സാഞ്ചസ് ഉണ്ട്, കോപ അമേരിക്കയ്ക്ക് ചിലി സ്ക്വാഡ് പ്രഖ്യാപിച്ചു

കോപ അമേരിക്കയ്ക്ക് ആയി നിലവിലെ ചാമ്പ്യന്മാരായ ചിലി തങ്ങളുടെ ടീമിനെ പ്രഖ്യാപിച്ചു. 23 അംഗ സ്ക്വാഡിൽ സൂപ്പർ താരങ്ങളായ അലക്സിസ് സാഞ്ചസും വിദാലും ഇടം പിടിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി ദയനീയ പ്രകടനങ്ങളാണ് സാഞ്ചസ് കാഴ്ചവെച്ചത് എങ്കിലും സാഞ്ചസിനെ ടീമിൽ ഉൾപ്പെടുത്താൻ തന്നെ ചിലി തീരുമാനിക്കുകയായിരുന്നു.

ബാഴ്സലോണക്കായി തകർപ്പൻ പ്രകടനം കാഴ്ചവെച്ചതിനാൽ വിദാൽ ടീമിൽ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. വിദാലിൽ തന്നെയാകും ചിലിയുടെ വലിയ പ്രതീക്ഷയും. ഗ്രൂപ്പ് സിയിൽ ജപ്പാൻ, ഇക്വഡോർ, ഉറുഗ്വേ എനിവർക്ക് ഒപ്പമാണ് ചിലി ഇറങ്ങുന്നത്. ജൂൺ 17ന് ജപ്പാനെതിരെ ആണ് ചിലിയുടെ ആദ്യ മത്സരം.

Goalkeepers
Gabriel Arias (Racing Club, Argentina)
Brayan Cortes (Colo-Colo)
Yerko Urra (Huachipato)

Defenders
Gary Medel (Besiktas, Turkey)
Mauricio Isla (Fenerbahce, Turkey)
Paulo Diaz (Al-Ahli Saudi FC, Saudi Arabia)
Jean Beausejour (Club Universidad de Chile)
Igor Lichnovsky (Cruz Azul, Mexico)
Oscar Opazo (Colo-Colo)
Gonzalo Jara (Estudiantes, Argentina)
Guillermo Maripan (Alaves, Spain)

Midfielders
Charles Aranguiz (Bayer Leverkusen, Germany)
Diego Valdes (Santos Laguna, Mexico)
Pablo Hernandez (Independiente, Argentina)
Esteban Pavez (Colo-Colo)
Erick Pulgar (Bologna, Italy)
Arturo Vidal (Barcelona, Spain)

Forwards
Nicolas Castillo (Club America, Mexico)
Junior Fernandes (Alanyaspor, Turkey)
Jose Pedro Fuenzalida (Club Deportivo Universidad Catolica)
Angelo Sagal (Pachuca, Mexico)
Eduardo Vargas (Tigres, Mexico)
Alexis Sanchez (Manchester United, England)

നെയ്മർ കോപ അമേരിക്കയ്ക്കായി ബ്രസീൽ ക്യാമ്പിൽ എത്തി

കോപ അമേരിക്കയ്ക്ക് ആയിരുന്നു ഒരുങ്ങുന്ന ബ്രസീൽ ടീമിന് ആവേശമായി കൊണ്ട് നെയ്മർ ക്യാമ്പിൽ എത്തി. താരം ഇന്ന് മുതൽ ടീമിനൊപ്പം പരിശീലനവും ആരംഭിച്ചു. വിവിധ പരിക്കുകൾ കാരണം ദയനീയ സീസണായിരുന്നു ഇത്തവണ നെയ്മറിന്. പി എസ് ജിയിൽ സീസണിൽ 4 മാസത്തോളം നെയ്മർ കളിക്കാതെ ഇരിക്കേണ്ടി വന്നു. ആ നിരാശ കോപ അമേരിക്കയിൽ മാറ്റാമെന്നാണ് നെയ്മർ കരുതുന്നത്.

സ്വന്തം നാട്ടിലാണ് ടൂർണമെന്റ് നടക്കുന്നത് എന്നതു കൊണ്ട് തന്നെ ബ്രസീൽ കിരീടം നേടാൻ ആകുമെന്ന വിശ്വാസത്തിലാണ്. കോപ അമേരിക്കയ്ക്ക് മുമ്പായി ജൂൺ 5ൻ ഖത്തറിനെതിരെയും, ജൂൺ 9ന് ഹോണ്ടുറാസിനെതിരെയും ബ്രസീൽ സൗഹൃദ മത്സരം കളിക്കുന്നുണ്ട്. ജൂൺ 14നാണ് കോപ അമേരിക്ക ആരംഭിക്കുന്നത്. ബൊളീവിയ, വെനിസ്വേല, പെറു എന്നീ ടീമുകളാണ് ബ്രസീലിന്റെ ഗ്രൂപ്പിൽ ഉള്ളത്.

യുവനിരയുമായി ജപ്പാൻ കോപ അമേരിക്കയ്ക്ക്

കോപ അമേരിക്കയിൽ പങ്കെടുക്കുന്ന ജപ്പാൻ തങ്ങളുടെ ടീം പ്രഖ്യാപിച്ചു. യുവനിരയെ ആണ് പരിശീലകൻ മൊറിയാസു പ്രഖ്യാപിച്ചത്. 23 അംഗ ടീമിൽ 17 താരങ്ങളും പുതുമുഖങ്ങളാണ്. ആകെ മൂന്ന് താരങ്ങൾ മാത്രമെ 23 വയസ്സിനു മുകളിൽ ഉള്ളതായി ഉള്ളൂ. 2020 ടോക്കിയോ ഒളിമ്പിക്സ് ലക്ഷ്യമാക്കി ആണ് ജപ്പാൻ കോപ അമേരിക്കയ്ക്ക് സ്ക്വാഡ് തിരഞ്ഞെടുത്തത്.

മുൻ ലെസ്റ്റർ സിറ്റി സ്ട്രൈക്കർ ഒകസാകി, ഗോൾ കീപ്പർ കവാഷിമ, മധ്യനിര താരം ഷിബസാകി എന്നിവർ മാത്രമാണ് 23 വയസ്സിൽ കൂടുതൽ ഉള്ളവരായി ടീമിൽ ഉള്ളത്. 17കാരനായ കുബോ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ജപ്പാനിൽ നിന്ന് ഉള്ള അടുത്ത അത്ഭുതമായി വിശേഷിപ്പിക്കുന്ന താരമാണ് കുബോ.

Japan squad for Copa America:

Goalkeepers: Eiji Kawashima (Strasbourg), Ryosuke Kojima (Oita Trinita), Keisuke Osako (Sanfrecce Hiroshima).

Defenders: Naomichi Ueda (Cercle Brugge), Ko Itakura (Groningen), Tomoki Iwata (Oita Trinita), Yugo Tatsuta (Shimizu S-Pulse), Teruki Hara (Sagan Tosu), Daiki Sugioka (Shonan Bellmare), Daiki Suga (Consadole Sapporo), Takehiro Tomiyasu (Sint-Truiden).

Midfielders: Gaku Shibasaki (Getafe), Shoya Nakajima (Al-Duhail), Yuta Nakayama (PEC Zwolle), Koji Miyoshi (Yokohama F Marinos), Tatsuya Ito (Hamburger SV), Taishi Matsumoto (Sanfrecce Hiroshima), Kota Watanabe (Tokyo Verdy), Hiroki Abe (Kashima Antlers), Takefusa Kubo (FC Tokyo).

Forwards: Shinji Okazaki (Leicester City), Daizen Maeda (Matsumoto Yamaga), Ayase Ueda (Hosei University).

കോപ്പ അമേരിക്ക അർജന്റീനൻ ടീം പ്രഖ്യാപിച്ചു, ഇക്കാർഡിക്ക് ഇടമില്ല

കോപ്പ അമേരിക്കകായുള്ള ആർജന്റീനൻ ടീമിനെ പ്രഖ്യാപിച്ചു. ഇന്റർ മിലാൻ സ്‌ട്രൈക്കർ മൗറോ ഇക്കാർഡിയുടെ അഭാവമാണ് ശ്രദ്ധേയം. സീസണിൽ മോശം ഫോം തുടർന്നെങ്കിലും യുവന്റസ് താരം പൗലോ ദിബാല ടീമിൽ സ്ഥാനം നിലനിർത്തി. മെസ്സിയും അഗ്യൂറോയുമാണ് ആക്രമണത്തിലെ പ്രധാനികൾ.

ജൂൺ14 മുതൽ ജൂലൈ 7 വരെ അരങ്ങേറുന്ന കോപ്പ അമേരിക്ക ബ്രസീലിലാണ് ഇത്തവണ. ഏറെ നാളായി മെസ്സി കാത്തിരിക്കുന്ന രാജ്യാന്തര കിരീടം ഇത്തവണയെങ്കിലും നേടാനാകും എന്ന പ്രതീക്ഷയാണ് ആരാധകർക്ക് ഉള്ളത്.

അർജന്റീന ടീം : 

GK: Armani, Marchesin, Andrada;
DF: Otamendi, Funes Mori, Foyth, Pezella, Tagliafico, Casco, Saravia;
MF: Acuna, Paredes, De Paul, G.Rodriguez, Lo Celso, Di Maria, Pereyra, E.Palacios;
FW: Messi, Dybala, Aguero, Lautaro, M.Suarez.

കോപ്പ അമേരിക്കയിൽ നെയ്മറിനെ ക്യാപ്റ്റനാക്കരുതെന്ന് മുൻ ബ്രസീൽ താരം

കോപ്പ അമേരിക്കയിൽ സൂപ്പർ താരം നെയ്മറിനെ ക്യാപ്റ്റനാക്കരുതെന്ന് മുൻ ബ്രസീലിയൻ പ്രതിരോധ താരം എഡ്മിൽസൺ. നെയ്മറെക്കാൾ കൂടുതൽ നേതൃപാടവവും അനുഭവ സമ്പത്തും ഉള്ള താരങ്ങൾ ബ്രസീലിയൻ ടീമിൽ വേറെ ഉണ്ടെന്നും മുൻ ബാഴ്‌സലോണ പ്രതിരോധ താരം കൂടിയായ എഡ്മിൽസൺ പറഞ്ഞു. തന്റെ അഭിപ്രായത്തിൽ നെയ്മറിന് ക്യാപ്റ്റൻ സ്ഥാനം നൽകേണ്ട സമയമല്ല ഇതെന്നും എന്നാൽ ഇതെല്ലം തീരുമാനിക്കേണ്ടത് പരിശീലകൻ ടിറ്റെയാണെന്നും എഡ്മിൽസൺ പറഞ്ഞു.

ലോകകപ്പ് കിരീടം നേടാനാവാതെ പോയ ടിറ്റെക്ക് സ്വന്തം നാട്ടിൽ നടക്കുന്ന കിരീടം നേടാൻ സമ്മർദ്ദം ഉണ്ടെന്നും മുൻ ബ്രസീലിയൻ താരം പറഞ്ഞു. കഴിഞ്ഞ ലോകകപ്പിന് മുൻപും പരിക്കേറ്റ നെയ്മർ ഈ സീസണിന്റെ അവസാന ഘട്ടത്തിലും പരിക്കേറ്റ പുറത്തായിരുന്നു. എന്നാൽ കോപ്പ അമേരിക്കക്ക് മുൻപായി ഫിറ്റ്നസ് വീണ്ടെടുത്ത നെയ്മർ കളത്തിൽ ഇറങ്ങിയിരുന്നു. നേരത്തെ പി.എസ്.ജിയുടെ പരിശീലകനായ തോമസ് ടൂഹലും നെയ്മറെ പി.എസ്.ജിയുടെ ക്യാപ്റ്റനാക്കില്ലെന്ന് പറഞ്ഞിരുന്നു. ബ്രസീലിയൻ താരങ്ങളായ തിയാഗോ സിൽവയും മാർക്വിഞ്ഞൊസുമാണ് പി.എസ്.ജിയിൽ ക്യാപ്റ്റന്മാർ.

കോപ്പ അമേരിക്ക ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു, മാർസെലോയും മോറയും ഇല്ല

കോപ്പ അമേരിക്ക ടൂർണമെന്റിനായുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. അടുത്ത മാസം സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെറ്റിന് ഈ സീസൺ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തിയ ലിവർപൂളിന്റെ ഫാബിഞ്ഞോ, ലൂക്കാസ്  മോറ എന്നിവരെ ഉൾപ്പെടുത്തിയിട്ടില്ല. പക്ഷെ ലോകകപ്പിന് ശേഷം ആദ്യമായി മാഞ്ചസ്റ്റർ സിറ്റിയുടെ ഫെർണാണ്ടിഞ്ഞോ ബ്രസീൽ ടീമിൽ തിരിച്ചെത്തി.

റയൽ മാഡ്രിഡ് താരങ്ങളായ മാർസെലോ, വിനിഷ്യസ് ജൂനിയർ എന്നിവരെയും ടിറ്റെ ഒഴിവാക്കി. പക്ഷെ ഈ സീസണിൽ കാര്യമായി ഫോമിലില്ലാത്ത സിറ്റിയുടെ ഗബ്രിയേൽ ജിസൂസ് ടീമിൽ ഇടം കണ്ടെത്തി.

Goalkeepers: Alisson, Cássio, Ederson

Defenders: Alex Sandro, Daniel Alves, Eder Militão, Fagner, Filipe Luis, Marquinhos, Miranda, Thiago Silva

Midfielders: Allan, Arthur, Casemiro, Fernandinho, Paquetá, Coutinho

Forwards: Neres, Everton, Firmino, Gabriel Jesus, Neymar, Richarlison

ക്ലബ് സീസണുകൾ അവസാനിക്കുന്നു, ഇനി ആവേശം ലാറ്റിനമേരിക്കയിലേക്ക്

യൂറോപ്പിലെ ക്ലബ് പോരാട്ടങ്ങൾ അവസാന ആഴ്ചകളിലേക്ക് എത്തിയിരിക്കുകയാണ്‌. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഇതിനകം തന്നെ അവസാനിച്ചിരിക്കുകയാണ്. ലാലിഗ, ബുണ്ടസ് ലീഗ, ഫ്രഞ്ച് ലീഗ്, സീരി എ എന്നിവയൊക്കെ അവസാന ആഴ്ചയിലേക്കും കടന്നു. ഇനി ചാമ്പ്യൻസ് ലീഗ് ഫൈനൽ, കോപ ഡെൽ റേ, എഫ് എ കപ്പ് തുടങ്ങി ക്ലബ് ലോകത്ത് വളരെ കുറച്ച് പോരാട്ടങ്ങൾ മാത്രം. എന്നാൽ ക്ലബ് ഫുട്ബോൾ സീസൺ കഴിയുന്നതോടെ ഫുട്ബോൾ ആവേശം അവസാനിക്കും എന്ന് കരുതണ്ട.

ഫുട്ബോൾ ആരാധകരെ ആകേശത്തിൽ ആഴ്ത്താൻ കോപ അമേരിക്ക ടൂർണമെന്റ് അടുത്ത് എത്തുകയാണ്. ബ്രസീൽ ആതിഥ്യം വഹിക്കുന്ന കോപ അമേരിക്ക ജൂൺ രണ്ടാം ആഴ്ച മുതൽ ആരംഭിക്കും. ജൂൺ 14 മുതൽ ജൂലൈ 7വരെയാണ് കോപ അമേരിക്ക നടക്കുക.

12 ടീമുകളാണ് ഇത്തവണ കോപ അമേരിക്കയിൽ പങ്കെടുക്കുക. മൂന്ന് ഗ്രൂപ്പുകൾ ആയാകും പോരാട്ടം. താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പിലാണ് ആതിഥേയരായ ബ്രസീൽ ഇടം പിടിച്ചിരിക്കുന്നത്. ബ്രസീലിന്റെ ഗ്രൂപ്പ് എയിൽ പെറു, വെനിസ്വേല, ബൊളീവിയ എന്നിവരാണ് ഉള്ളത്. ബാക്കി രണ്ട് ഗ്രൂപ്പുകളും കടുപ്പമുള്ളതാണ്. ഗ്രൂപ്പ് ബിയിലാണ് അർജന്റീന. അർജന്റീനയ്ക്ക് ഒപ്പം കൊളംബിയ, പരാഗ്വേ, ഖത്തർ എന്നിവരാണ് ഉള്ളത്. ഗ്രൂപ്പ് സിയിൽ ഉറുഗ്വേ, ചിലി, ജപ്പാൻ, ഇക്വഡോർ എന്നിവരാണ് ഉള്ളത്. ചിരവൈരികളായ ചിലിയും ഉറുഗ്വേയും തമ്മിലുള്ള പോരാട്ടമാകും ഈ ഗ്രൂപ്പിലെ പ്രധാന മത്സരം.

മെസ്സിയുടെ രാജ്യാന്തര കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കുമോ എന്നതും, ലോകകപ്പിലെ നിരാശയ്ക്ക് ബ്രസീൽ അവസാനം കണ്ടെത്തുമോ എന്നതും ആകും കോപയിലെ പ്രധാന കാത്തിരിപ്പ്.

ആശങ്ക വേണ്ട, താൻ കോപ അമേരിക്ക കളിക്കും എന്ന് സുവാരസ്

പരിക്ക് കാരണം ശസ്ത്രക്രിയക്ക് വിധേയനായ സുവാരസ് താൻ കോപ അമേരിക്കയ്ക്ക് മുമ്പ് തിരികെ എത്തും എന്ന് അറിയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ബാഴ്സലോണ സ്‌ട്രൈക്കർ ലൂയിസ് സുവാരസിന് ചെറിയ ശ്രസ്ത്രക്രിയ നടത്തിയത്. കാലിനേറ്റ പരിക്കിനെ തുടർന്നാണ് താരത്തിന് ശസ്ത്രക്രിയ ആവശ്യമായി വന്നത്. നീണ്ട കാലമായി സുവാരസിനെ ഈ പരിക്ക് അലട്ടുന്നുണ്ടായിരുന്നു.

ബാഴ്സലോണക്ക് വേണ്ടി ഈ സീസണിൽ ഇനി സുവാരസ് കളിക്കില്ല എന്ന് ഉറപ്പായിരുന്നു. കോപ്പ ഡെൽ റെ ഫൈനലിൽ അടക്കം താരം കളിക്കില്ല. ചുരുങ്ങിയത് 6 ആഴ്ചയെങ്കിലും താരത്തിന് വിശ്രമം വേണ്ടി വരുമെന്നാണ് ബാഴ്സ അറിയിച്ചത്. ചാമ്പ്യൻസ് ലീഗിലെ തോൽവിക്ക് പിന്നാലെ ആയിരുന്നു സുവാരസ് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്. കോപ അമേരികയ്ക്ക് താൻ എത്തുമെന്ന് സുവാരസ് തന്നെയാണ് അറിയിച്ചത്. ഈ സീസണിൽ ഇതുവരെ 25 ഗോളുകൾ നേടിയ സുവാരസിന്റെ അവസാന കോപ അമേരിക്ക ആകും ഇതെന്നാണ് കരുതുന്നത്.

ജൂൺ 14നാണ് കോപ അമേരിക്ക ആരംഭിക്കുന്നത്. ഇക്വഡോർ, ജപ്പാൻ, ചിലി എന്നീ ടീമുകൾക്ക് ഒപ്പം ഗ്രൂപ്പ് സിയിലാണ് ഉറുഗ്വേ കളിക്കേണ്ടത്.

Exit mobile version