ഫൈനലിൽ അർജന്റീനയെ കിട്ടണം എന്ന് നെയ്മർ

കോപ അമേരിക്ക ഫൈനലിൽ അർജന്റീന ആകണം തങ്ങളുടെ എതിരാളികൾ എന്ന് ബ്രസീൽ താരം നെയ്മർ. ഇന്ന് പെറുവിനെ തോല്പ്പിച്ചു കൊണ്ട് ബ്രസീൽ ഫൈനൽ ഉറപ്പിച്ചിരുന്നു. നാളെ പുലർച്ചെ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ അർജന്റീനയും കൊളംബിയയും ആണ് നേർക്കുനേർ വരുന്നത്. ഈ മത്സരം അർജന്റീന വിജയിക്കാൻ ആണ് താൻ ആഗ്രഹിക്കുന്നത് എന്ന് നെയ്മർ പറഞ്ഞു.

താൻ സെമി ഫൈനലിൽ അർജന്റീനയെ ആകും പിന്തുണക്കുന്നത്. എനിക്ക് അർജന്റീനയിൽ ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്. അതുകൊണ്ട് അവരെ ഫൈനലിൽ ലഭിക്കണം. നെയ്മർ പറയുന്നു. എന്നാൽ ഫൈനലിൽ ബ്രസീൽ തനെ വിജയിക്കും എനും നെയ്മർ പറഞ്ഞു. മരക്കാന സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ബ്രസീലും അർജന്റീനയും നേർക്കുനേർ വരികയാണെങ്കിൽ അത് ഒരു സ്വപ്ന ഫൈനൽ ആകും. മെസ്സിയും നെയ്മറും ഈ കോപ അമേരിക്ക ടൂർണമെന്റിൽ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. അർജന്റീനയ്ക്ക് ഒപ്പം ആദ്യ കപ്പ് എന്ന ലക്ഷ്യവുമായി കളിക്കുന്ന മെസ്സി ഗംഭീര ഫോമിലാണ് ഉള്ളത്. നാലു ഗോളും നാല് അസിസ്റ്റും ഈ ടൂർണമെന്റിൽ ഇതുവരെ നേടി. നെയ്മർ 2 ഗോളും മൂന്ന് അസിസ്റ്റുമായി ബ്രസീലിനെയും മുന്നിൽ നിന്ന് നയിക്കുന്നു.

Exit mobile version