മെസ്സി

രാജ്യത്തിനു ആയുള്ള ഗോൾ വേട്ടയിൽ ഇനി മെസ്സിക്ക് മുന്നിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രം

രാജ്യാന്തര ഫുട്‌ബോൾ ഗോൾ വേട്ടയിൽ ഇറാനിയൻ ഫുട്‌ബോൾ താരം അലി ദെയിയുടെ റെക്കോർഡ് മറികടന്നു ലയണൽ മെസ്സി. തന്റെ 186 മത്തെ മത്സരത്തിൽ 109 മത്തെ ഗോൾ ആണ് മെസ്സി ഇന്ന് കോപ്പ അമേരിക്ക സെമിഫൈനലിൽ 80,000 ത്തിനു മുകളിൽ കാണികൾക്ക് മുമ്പിൽ കാനഡക്ക് എതിരെ നേടിയത്. 212 കളികളിൽ നിന്നു 130 ഗോളുകൾ നേടിയ പോർച്ചുഗീസ് ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് രാജ്യാന്തര മത്സരങ്ങളിൽ അർജന്റീന ക്യാപ്റ്റനെക്കാൾ ഗോളുകൾ നേടിയ ഏക താരം. ആറാം കോപ്പ അമേരിക്ക ടൂർണമെന്റിൽ ഗോൾ കണ്ടത്തിയ മെസ്സി, നാലു ലോകകപ്പിലും അർജന്റീനക്ക് ആയി ഗോളുകൾ നേടിയിട്ടുണ്ട്.

10 പ്രധാന രാജ്യാന്തര ടൂർണമെന്റുകളിൽ രാജ്യത്തിനു ആയി ഗോൾ നേടുന്ന ഏക താരമായും ലയണൽ മെസ്സി മാറി. കോപ്പ അമേരിക്കയിൽ മെസ്സിയുടെ 14 മത്തെ ഗോൾ ആയിരുന്നു ഇത്‌. ലോകകപ്പ്, കോപ്പ അമേരിക്ക, ചാമ്പ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ്, കോപ്പ ഡെൽ റെ, അണ്ടർ 20 ലോകകപ്പ് എന്നീ സെമിഫൈനലുകളിൽ മെസ്സി ഗോൾ കണ്ടെത്തിയിട്ടുള്ള മെസ്സിക്ക് ഇന്ന് മറ്റൊരു സെമിഫൈനൽ ഗോൾ ആയി ഇത്. ജൂലൈ 15 നടക്കുന്ന കോപ്പ അമേരിക്ക ഫൈനൽ അർജന്റീനക്ക് ആയി മെസ്സിയുടെ റെക്കോർഡ് എട്ടാം ഫൈനൽ ആണ്. ഉറുഗ്വേ, കൊളംബിയ ടീമുകളിൽ ആരു ഫൈനലിൽ വന്നാലും കോപ്പ അമേരിക്ക കിരീടം നിലനിർത്താൻ ഒരുങ്ങിയാവും മെസ്സിയും അർജന്റീനയും എത്തുക എന്നുറപ്പാണ്.

Exit mobile version