“ഇനി കാണുക പുതിയ അർജന്റീനയെ” – മെസ്സി

കോപ അമേർക്കയിൽ ക്വാർട്ടറിലേക്ക് കടന്നതോടെ ടീമിന്റെയും തന്റെയും ആത്മവിശ്വാസം ഉയർന്നതായി അർജന്റീന ക്യാപ്റ്റൻ മെസ്സി. ഇന്നലെ നിർണായക മത്സരത്തിൽ ഖത്തറിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു അർജന്റീന ക്വാർട്ടറിലേക്ക് കടന്നത്. ഇതുവരെ ആത്മവിശ്വാസമില്ലായിരുന്നു. ഈ വിജയം ആത്മവിശ്വാസം തിരികെ നൽകി. ഇനി കാണുന്നത് പുതിയ അർജന്റീനയെ ആയിരിക്കും. മെസ്സി പറഞ്ഞു.

അർജന്റീന ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ടു മത്സരങ്ങളിലും പതറിയിരുന്നു. അത് കൊണ്ട് തന്നെ കടുത്ത സമ്മർദ്ദത്തിൽ ആയിരുന്നു ടീം. എന്നാൽ ഇനി ക്വാർട്ടർ മുതൽ അർജന്റീനയുടെ കോപ അമേരിക്കയിലെ പുതിയ തുടക്കം ആയിരിക്കും എന്ന് മെസ്സി പറഞ്ഞു. ഖത്തറിനെതിരായ മത്സരം വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു എന്നും കോപ അമേരിക്ക് കിരീടം നേടാൻ തന്റെ എല്ലാം താൻ പിച്ചിൽ നൽകും എന്നും മെസ്സി പറഞ്ഞു.