പെറുവിനെതിരെ രണ്ട് ബ്രസീലിയൻ താരങ്ങൾ ഉണ്ടായേക്കില്ല

കോപ അമേരിക്കയിൽ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പെറുവിനെതിരായി ബ്രസീൽ ഇറങ്ങുമ്പോൾ ടീമിലെ രണ്ട് താരങ്ങൾ ഉണ്ടായേക്കില്ല. മധ്യനിരയിലെ താരങ്ങളായ ഫെർണാദീനോയും ആർതറുമാണ് പരിക്ക് കാരണം വലയുന്നത്. ഫെർണാദീനോ പെറുവിനെതിരെ എന്തായാലും കളിക്കില്ല എന്ന് ഉറപ്പായിരിക്കുകയാ‌ണ്. താരം അവസാന ദിവസങ്ങളിൽ പരിശീലനത്തിനെ ഇറങ്ങിയില്ല.

ആർതറിന് ചെറിയ പരിക്ക് മാത്രമേ ഉള്ളൂ. ആർതറും ഇപ്പോൾ ബ്രസീലിനൊപ്പം പരിശീലനം നടത്തുന്നില്ല. ആർതറിന്റെ കാര്യത്തിൽ നാളെ മാത്രമെ ടിറ്റെ തീരുമാനമെടുക്കുകയുള്ളൂ. വെനിസ്വേലക്ക് എതിരായ മത്സരത്തിനിടെ ആയിരുന്നു ആർതറിന് പരിക്ക് പറ്റിയത്. പരിക്ക് വലുതായേക്കും എന്ന ഭയം കൊണ്ട് പെറുവിനെതിരെ ആർതറിനെ ബ്രസീൽ ഇറക്കിയേക്കില്ല.