Picsart 24 07 05 09 42 56 640

നാട്ടിലേക്ക് മടങ്ങാൻ താൻ തയ്യാറല്ല എന്ന് സഹതാരങ്ങളോട് പറഞ്ഞിരുന്നു – എമി മാർട്ടിനസ്

ഇന്ന് കോപ അമേരിക്ക സെമി ഫൈനലിൽ അർജന്റീനയുടെ ഹീറോ ആയ എമി മാർട്ടിനസ് ഇന്ന് ഇക്വഡോറിൽ നിന്ന് വലിയ വെല്ലുവിളി ആണ് അർജന്റീനക്ക് നേരിടേണ്ടി വന്നത് എന്ന് സമ്മതിച്ചു. ഇക്വഡോർ വലിയ പ്രകടനമാണ് നടത്തിയത്. അവർ പലപ്പോഴും ഞങ്ങളുടെ ഡിഫൻസിന് തലവേദന ആയി. എന്നാൽ ഇവരിൽ നിന്ന് ഇത്തരം ഒരു പ്രകടനം തന്നെ ആയിരുന്നു പ്രതീക്ഷിച്ചത്. മത്സര ശേഷം എമി പറഞ്ഞു.

ഇന്ന് തോറ്റ് നാട്ടിലേക്ക് മടങ്ങി പോകാൻ ഞാൻ ഒരുക്കമായിരുന്നില്ല. ഞാൻ സഹതാരങ്ങളോട് അത് പറഞ്ഞിരുന്നു. ലോകകപ്പും കോപ അമേരിക്കയും എല്ലാം ഇതിനകം ജയിച്ചു എങ്കിലും ഈ ടീം ഇനിയും മുന്നോട്ട് പോകാൻ അർഹിക്കുന്നുണ്ട് എന്ന് താൻ വിശ്വസിക്കുന്നു‌. എമി പറഞ്ഞു.

ഇന്ന് പെനാൾട്ടി ഷൂട്ടൗട്ടിൽ രണ്ട് നിർണായക സേവുകൾ നടത്താൻ എമിക്ക് ആയിരുന്നു. ഇത് സ്ഥിരമായി നടത്തുന്ന പരിശീലനങ്ങളുടെ ഫലമാണെന്ന് എമി പറഞ്ഞു. പരിശീലന സെഷനിൽ ദിവസവും 500ൽ അധികം ഷൂട്ടുകൾ താൻ ഫേസ് ചെയ്യുന്നുണ്ട്. എമി പറഞ്ഞു.

Exit mobile version