കോപയിൽ ഇനി ക്വാർട്ടർ പോര്, അർജന്റീന ബ്രസീൽ സെമിക്ക് സാധ്യത

കോപ അമേരിക്കയിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചു. ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളാണ് നടക്കുക. 27ആം തീയതി മുതലായിരിക്കും കോപ അമേരിക്ക ക്വാർട്ടർ പോരാട്ടങ്ങൾ ആരംഭിക്കുക. ലാറ്റിനമേരിക്കയിലെ പ്രമുഖരെല്ലാം ക്വാർട്ടറിൽ എത്തിയിട്ടുണ്ട്. ആതിഥേയരായ ബ്രസീലിന് പരാഗ്വേ ആണ് എതിരാളികൾ. 2011ലും 2015ലും ബ്രസീലിനെ കോപയിൽ നിന്ന് പുറത്താക്കിയ ചരിത്രം പരാഗ്വേയ്ക്ക് ഉണ്ട്.

അർജന്റീനയ്ക്ക് വെനിസ്വേല ആൺ എതിരാളികൾ. അർജന്റീനയും ബ്രസീലും വിജയിക്കുകയാണെങ്കിൽ സെമിയിൽ ഏവരും ആഗ്രഹിക്കുന്ന ബ്രസീൽ അർജന്റീന പോരാട്ടം ഉണ്ടാകും. ക്വാർട്ടറിലെ ഏറ്റവും ശക്തമായ പോരാട്ടം നടക്കുക കൊളംബിയയും ചിലിയും തമ്മിലാകും. ഉറുഗ്വേയും പെറുവും തമ്മിലുള്ള പോരാട്ടവും ആവേശകരമാകും.

🇧🇷 Brazil vs Paraguay 🇵🇾
🇻🇪 Venezuela vs Argentina 🇦🇷
🇨🇴 Colombia vs Chile 🇨🇱
🇺🇾 Uruguay vs Peru 🇵🇪