പരാഗ്വേയെ വീഴ്ത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായി കൊളംബിയ

കോപ അമേരിക്കയിൽ പരാഗ്വേയെ പരാജയപ്പെടുത്തി കൊളംബിയ. എതിരില്ലാത്ത ഒരു ഗോളിനാണ് കൊളംബിയ പരാഗ്വേയെ വീഴ്ത്തിയത്. ഗുസ്താവോ ക്യുലറുടെ ആദ്യ പകുതിയിലെ ഗോളാണ് കൊളംബിയക്കിന്ന് ജയം നൽകിയത്. ഇതോടെ മൂന്നിൽ മൂന്ന് ജയവുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടറിലേക്ക് കുതിക്കുകയാണ് കൊളംബിയ.

ഖത്തറിനെതിരായ മത്സരത്തിൽ നിന്നും പത്ത് മാറ്റങ്ങളുമായിട്ടാണ് കൊളംബിയ ഇന്നിറങ്ങിയത്. രണ്ടാം പകുതിയിൽ കൊളംബിയയുടെ ഹമസ് റോഡ്രിഗസിന്റെ ഗോൾ VAR ന്റെ ഇടപെടൽ മൂലം അനുവദിച്ചിരുന്നില്ല.