കോപയിൽ ബ്രസീലിന് തിരിച്ചടി, യുവതാരം ടീമിന് പുറത്ത്

- Advertisement -

കോപയിൽ ബ്രസീലിന് തിരിച്ചടി. കോപ അമേരിക്കയുടെ ആദ്യ ക്വാർട്ടറിൽ പരാഗ്വേയെ നേരിടുന്ന ബ്രസീലിയൻ ടീമിൽ നിന്നും റിച്ചാളിസൺ പുറത്ത്. യുവതാരത്തിന് മുണ്ടിനീര് വന്നതാണ് വിനയായത്. ബുധനാഴ്ച ടിമിനൊപ്പം പരിശീലനം നടത്തിയതിന് ശേഷമാണ് താരത്തിന്റെ അസുഖം തിരിച്ചറിഞ്ഞത്.

പരാഗ്വേക്കെതിരായ മത്സരശേഷം ബ്രസീലിയൻ താരങ്ങളെ എല്ലാം വാക്സിനേറ്റ് ചെയ്യുമെന്ന് ബ്രസിലിയൻ ഫുട്ബോൾ ഫെഡെറേഷൻ അറിയിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ എവർട്ടണിന് വേണ്ടിയുള്ള മികച്ച പ്രകടനമാണ് 22 കാരനായ റിച്ചാർളിസണ്ണിനെ ബ്രസീലിയൻ ടീമിൽ എത്തിച്ചത്.

കോപയിൽ ഇതുവരെ ഗോളടിക്കാൻ യുവതാരത്തിന് കഴിഞ്ഞിരുന്നില്ല. ക്വാർട്ടറിൽ ജയിക്കുന്ന ടീം സെമിയിൽ അർജന്റീനയേയോ വെനിസ്വേലയെയോ ആവും സെമിയിൽ നേരിടുക

Advertisement