ഫ്രീകിക്കിലെ ടീം വർക്കിൽ കൊളംബിയ വിജയം

20210614 090933

കോപ അമേരിക്കയിൽ കൊളംബിയക്ക് വിജയ തുടക്കം. ഇന്ന് ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ഇക്വഡോറിനെ നേരിട്ട കൊളംബിയ ഏക ഗോളിനാണ് വിജയിച്ചത്. പൊതുവെ വിരസമായിരുന്ന മത്സരം മാറ്റിമറിച്ചത് കൊളംബിയയുടെ ഒരു ഫ്രീകിക്ക് ആയിരുന്നു. ടീം വർക്കിന്റെ മനോഹാരിത കണ്ട് ആ ഫ്രീകിക്കാണ് കൊളംബിയക്ക് ലീഡും വിജയവും നൽകിയത്. കളിയുടെ 42ആം മിനുട്ടിൽ ലഭിച്ച ഫ്രീകിക്കിൽ ഇക്വഡോറിനെ കാണികളാക്കി കൊണ്ട് ഗോൾ നേടാൻ കൊളംബിയക്ക് ആയി.

മൂന്ന് താരങ്ങളെ ഓഫ്സൈഡിൽ നിർത്തി ആശയകുഴപ്പം ഉണ്ടാക്കി ഓൺസൈഡിൽ ഉള്ള മൂന്ന് താരങ്ങൾ വൺ ടച്ച് ഫുട്ബോൾ കളിച്ച് അവസാനം ബോക ജൂനിയേഴ്സ് താരം കാർഡോണയിലൂടെ കൊളംബിയ വല കുലുക്കുക ആയിരുന്നു. ഇത് മാത്രമായിരുന്നു കളിയിൽ ഇരുടീമുകളും സൃഷ്ടിച്ച ഒരു നല്ല അവസരവും. ഇക്വഡോർ പന്ത് കൂടുതൽ കൈവശം വെച്ച് എങ്കിലും മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ അവർക്കായില്ല. കൊളംബിയ ഇനി അടുത്ത മത്സരത്തിൽ വെനിസ്വേലയെ ആണ് നേരിടേണ്ടത്.

Previous articleയൂറോ കപ്പ്; സ്പെയിന് മുന്നിൽ ഇന്ന് സ്വീഡൻ
Next articleകോപ അമേരിക്കയിൽ അർജന്റീനക്ക് ഇന്ന് ആദ്യ അങ്കം