“ഫുട്ബോളിലെ തെറ്റുകളെ കുറിച്ച് പറയാൻ അർജന്റീനയേക്കാൾ നല്ലതായി ആരുണ്ട്”

- Advertisement -

മെസ്സിയെയും അർജന്റീനയെയും പരിഹസിച്ച മറ്റൊരു ബ്രസീലിയൻ താരം കൂടി രംഗത്ത് എത്തിയിരിക്കുകയാണ്. ബ്രസീലിന്റെ യുവ മിഡ്ഫീൽഡറും ബാഴ്സലോണയിൽ മെസ്സിയുടെ സഹതാരവുമായ ആർതുർ ആണ് ഇപ്പോൾ മെസ്സിയുടെ വിമർശനങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത്. മെസ്സി ഈ ടൂർണമെന്റ് ബ്രസീൽ കപ്പ് നേടാൻ വേണ്ടി നടത്തുന്നതാണ് എന്ന വിമർശനം നേരത്തെ ഉന്നയിച്ചിരുന്നു.

മെസ്സിയുടെ അഭിപ്രായം അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും അതിനെ ബഹുമാനിക്കുന്നു എന്നും പറഞ്ഞ ആർതുർ. എന്നാൽ ഫുട്ബോളിലെ തെറ്റുകളെ കുറിച്ചു റഫറിയിങ്ങിലെ പ്രശ്നത്തെ കുറിച്ചുമൊക്കെ പറയാൻ അർജന്റീനയോളം പറ്റിയ വേറെ ആരും ഉണ്ടാകില്ല എന്ന് പരിഹസിക്കുകയും ചെയ്തു. അർജന്റീനയുടെ ചരിത്രത്തിലെ വിവാദ ഗോൾ ഉദ്ദേശിച്ചായിരുന്നു ആർതുർ ഇത് പറഞ്ഞത്.

മെസ്സിയുമായി മത്സര ശേഷം സംസാരിച്ചില്ല എന്നും അദ്ദേഹം പെട്ടെന്ന് തന്നെ ഡ്രസിങ് റൂമിൽ പോയിരുന്നു എന്നും ആർതുർ പറഞ്ഞു. ബ്രസീൽ താരങ്ങളായ മാർക്കിനസും തിയാഹോ സിൽവയും നേരത്തെ മെസ്സിക്കെതിരെ രംഗത്ത് എത്തിയിരുന്നു.

Advertisement