Picsart 24 06 13 07 29 08 353

അമേരിക്കയ്ക്ക് എതിരെ ബ്രസീലിന് സമനില

കോപ അമേരിക്കയ്ക്ക് മുന്നോടിയായി നടന്ന അവസാന സന്നാഹ മത്സരത്തിൽ ബ്രസീലിന് സമനില. ഇന്ന് അമേരിക്കയെ നേരിട്ട ബ്രസീൽ 1-1 എന്ന സമനില ആണ് വഴങ്ങിയത്‌. അത്ര നല്ല പ്രകടനമല്ല ഇന്ന് ബ്രസീലിൽ നിന്ന് കാണാൻ ആയത്. അലിസന്റെ മികച്ച സേവുകൾ ഇന്ന് ബ്രസീലിന്റെ രക്ഷയ്ക്ക് എത്തി.

മത്സരത്തിന്റെ 17ആം മിനുട്ടിൽ റോഡ്രിഗോയുടെ ഒരു മികച്ച ഫിനിഷ് ആണ് ബ്രസീലിന് ലീഡ് നൽകിയത്. പക്ഷെ ഈ ലീഡ് കുറച്ച് മിനുട്ടുകളെ നീണ്ടു നിന്നുള്ളൂ. 26ആം മിനുട്ടിൽ പുലിസികിലൂടെ അമേരിക്ക തിരിച്ചടിച്ച് സമനില നേടി.

ഇരുടീമുകളും വിജയ ഗോളിനായി ശ്രമിച്ചു എങ്കിലും ഗോൾ വന്നില്ല. ബ്രസീൽ ഇനി കോപ അമേരിക്കയിൽ ആണ് ഇറങ്ങേണ്ടത്. ജൂൺ 25ന് പുലർച്ചെ കോസ്റ്റാറിക്കയ്ക്ക് എതിരെ ആണ് കോപയിൽ ബ്രസീലിന്റെ ആദ്യ മത്സരം.

Exit mobile version