Picsart 24 03 14 10 08 15 952

കോപ അമേരിക്കയ്ക്ക് ആയുള്ള അർജന്റീന ജേഴ്സി പുറത്തിറക്കി

അർജന്റീന ദേശീയ ടീം കോപ്പ അമേരിക്ക ടൂർണമെന്റിനായുള്ള പുതിയ ജേഴ്സി പുറത്തിറക്കി. ഇന്ന് ഒരു പ്രൊമോഷണൽ വീഡിയോയിലൂടെ ആണ് പുതിയ ജേഴ്സി ആരാധകർക്ക് ആയി സമർപ്പിച്ചത്. അഡിഡാസ് ആണ് കിറ്റ് ഒരുക്കുന്നത്. അഡിഡാസും ഔദ്യോഗിക അർജൻ്റീന അക്കൗണ്ടും അർജൻ്റീന ദേശീയ ടീം കളിക്കാർ ജേഴ്സി അണിഞ്ഞു കൊണ്ടുള്ള ഒരു പ്രൊമോഷണൽ വീഡിയോ പുറത്തിറക്കി.

ലയണൽ മെസ്സി, പൗലോ ഡിബാല, എൻസോ ഫെർണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റർ എന്നിവരെല്ലാം വീഡിയോയിൽ ഉണ്ട്. ഇനി 100 ദിവസത്തിൽ താഴെ മാത്രമെ കോപ അമേരിക്ക ആരംഭിക്കാൻ ഉള്ളൂ. നിലവിലെ കോപ അമേരിക്ക ചാമ്പ്യന്മാരാണ് അർജന്റീന.

Exit mobile version