Picsart 23 03 09 13 21 40 432

“കോണ്ടെയുടെ തീരുമാനങ്ങൾ മനസ്സിലാകുന്നില്ല” ബെഞ്ചിൽ ഇരുത്തുന്നത് അംഗീകരിക്കാൻ ആവില്ല എന്ന് റിച്ചാർലിസൺ

ഇന്നലെ മിലാനെതിരെയും ബെഞ്ചിൽ ഇരുത്തിയതോടെ ടോട്ടൻഹാം ഹോട്‌സ്‌പർ ഫോർവേഡ് റിച്ചാർലിസൺ പരിശീലകൻ കോണ്ണ്ടെക്ക് എതിരെ പരസ്യ പ്രസ്താവന നടത്തി. ഈ സീസണിൽ മാനേജർ അന്റോണിയോ കോണ്ടെയുടെ കീഴിൽ തനിക്ക് കളിക്കാൻ അവസരം കിട്ടാത്തതിലെ നിരാശ താരം പങ്കുവെച്ചു.

“ഞാൻ സത്യസന്ധമായി പറയാം, ഈ സീസൺ മോശമായിരുന്നു. എനിക്ക് പക്ഷെ കളിക്കണം,” റിച്ചാർലിസൺ അഭിമുഖത്തിൽ പറഞ്ഞു. “എനിക്ക് കോണ്ട്ര്യുടെ തിരഞ്ഞെടുപ്പുകൾ മനസ്സിലായില്ല. ഞാൻ ഒരു പോസിറ്റീവ് ഫോമിൽ ആയിരുന്നു. എന്നിട്ടും കോണ്ടെ എന്നെ വീണ്ടും ബെഞ്ചിലിരുത്തി” – അദ്ദേഹം പറഞ്ഞു.

സീസണിന്റെ തുടക്കത്തിൽ എവർട്ടണിൽ നിന്ന് ടോട്ടൻഹാം ഹോട്സ്പറിലേക്ക് ചേക്കേറിയ റിച്ചാർലിസൺ, കോണ്ടെയുടെ കീഴിൽ സ്റ്റാർട്ടിംഗ് ലൈനപ്പിൽ നിലയുറപ്പിക്കാൻ പാടുപെടുകയാണ്. അവസരം കിട്ടിയപ്പോൾ തിളങ്ങാനും അവർക്ക് ആയിട്ടില്ല.

Exit mobile version