യൂറോപ്പിൽ വീണ്ടുമൊരു തോൽവിയിൽ നിന്നു രക്ഷപ്പെട്ടു മൗറീന്യോയുടെ റോമ

Screenshot 20211105 034643

യുഫേഫ കോൺഫറൻസ് ലീഗിൽ ജോസെ മൗറീന്യോയുടെ റോമക്ക് സമനില. നോർവീജിയൻ ജേതാക്കൾ ആയ ബോഡോക്ക് എതിരെ കഴിഞ്ഞ കളിയിൽ വമ്പൻ തോൽവി ഏറ്റുവാങ്ങിയ റോമ ഇത്തവണ 2-2 നു സമനില കൊണ്ടു രക്ഷപ്പെടുക ആയിരുന്നു. മത്സരത്തിൽ 45 മത്തെ മിനിറ്റിൽ സോൽബാക്കന്റെ ഗോളിൽ നോർവീജിയൻ ടീം ആണ് മത്സരത്തിൽ മുന്നിലെത്തിയത്. തുടർന്ന് സനിയോളയുടെ പാസിൽ നിന്നു 54 മത്തെ മിനിറ്റിൽ എൽ ഷരാവരിയാണ് റോമക്ക് സമനില ഗോൾ നൽകുന്നത്.

എന്നാൽ 65 മത്തെ മിനിറ്റിൽ എറിക് ബോതേയിം റോമയെ വീണ്ടും ഞെട്ടിച്ചു. കഴിഞ്ഞ കളിയിൽ റോമക്ക് എതിരെ 2 ഗോളുകളും ഹാട്രിക് അസിസ്റ്റുകളും നേടിയ താരം ഒരിക്കൽ കൂടി റോമ വലയിൽ പന്ത് എത്തിച്ചു. തുടർന്ന് സമനില നേടാൻ റോമ കിണഞ്ഞു ശ്രമിക്കുന്നത് ആണ് കാണാൻ ആയത്. ഇടക്ക് പോസ്റ്റ് റോമക്ക് മുന്നിൽ തടസ്സമായി. എന്നാൽ 84 മത്തെ മിനിറ്റിൽ റോജർ ഇബാനസ് മൗറീന്യോയുടെ ടീമിന്റെ രക്ഷക്ക് എത്തുക ആയിരുന്നു.

Previous article5 ഗോളുകൾ, 3 ചുവപ്പ് കാർഡ്, ടോട്ടൻഹാമിൽ കോന്റെക്ക് ആവേശകരമായ വിജയതുടക്കം
Next articleപെനാൽട്ടി പാഴാക്കി വാർഡി, യൂറോപ്പ ലീഗിൽ സമനില വഴങ്ങി ലെസ്റ്റർ സിറ്റി