കോവിഡ് വ്യാപനം, ടോട്ടനത്തിന്റെ മത്സരം മാറ്റിവെച്ചു

കൊറോണ ഭീഷണിയായ സാഹചര്യത്തിൽ ഇന്നു നടക്കേണ്ടിയിരുന്ന സ്പർസും റെന്നെയും തമ്മിലുള്ള യുവേഫ കോൺഫറൻസ് ലീഗ് മത്സരം മാറ്റിവെച്ചു. ഇംഗ്ലീഷ് ക്ലബായ ടോട്ടനത്തിൽ എട്ട് കളിക്കാരും അഞ്ച് സ്റ്റാഫ് അംഗങ്ങളും കൊറോണ പോസിറ്റീവ് ആയതായി ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് മത്സരം മാറ്റിവെച്ചത്. മത്സരം മറ്റൊരു തീയതിയിൽ നടക്കുമെന്ന് യുവേഫ അറിയിച്ചു.

ഞായറാഴ്ച ബ്രൈറ്റണിൽ നടക്കുന്ന സ്പർസിന്റെ പ്രീമിയർ ലീഗ് മത്സരം മാറ്റിവയ്ക്കാനും ക്ലബ് ആവശ്യപ്പെടും. പ്രീമിയർ ലീഗ് ക്ലബായ ലെസ്റ്റർ സിറ്റിയിലും നിരവധി കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.