ആതിഥേയർ ആത്മവിശ്വാസത്തോടെ തുടങ്ങി, റഷ്യക്ക് രണ്ട് ഗോൾ ജയം

ആതിഥേയരായ റഷ്യക്ക് ഏകപക്ഷീയമായ വിജയത്തോടെ തുടക്കം. ന്യൂസിലാൻഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് റഷ്യ കോൺഫഡറേഷൻ കപ്പിലെ ആദ്യ മത്സരം ജയിച്ചു കയറിയത്.

തുടക്കത്തിലേ റഷ്യൻ ആക്രമണങ്ങൾ കണ്ട മത്സരത്തിൽ ഗോൾ ലെയിൻ ക്ലിയറൻസ് അടക്കം വേണ്ടിവന്നു ന്യൂസിലാന്റ് ഡിഫൻസിന് ഗോൾ രഹിതമായി മുപ്പതു മിനുറ്റ് എങ്കിലും പിടിച്ചു നിൽക്കാൻ. പക്ഷെ 31ാം മിനുറ്റിൽ ഒരു ഓൺ ഗോൾ റഷ്യയെ മുന്നിലെത്തിച്ചു.. ന്യൂസിലാൻഡ് ഡിഫൻസിനു പറ്റിയ അബദ്ധത്തിൽ നിന്ന് തുടങ്ങിയ റഷ്യൻ മുന്നേറ്റത്തിനൊടുവിൽ ഗ്ലുഷ്ചകോവ് തൊടുത്ത ഷോട്ട് ക്ലിയർ ചെയ്യാനുള്ള റഷ്യൻ ഡിഫൻസിന്റെ ശ്രമത്തിനിടെ വലയിൽ എത്തുകയായിരുന്നു.

രണ്ടാം പകുതിയിൽ 69ാം മിനുറ്റിൽ സ്മോളോവ് ആണ് റഷ്യയുടെ രണ്ടാം ഗോൾ നേടിയത്. ന്യൂസിലാൻഡ് ഗോൾ കീപ്പർ മറിനവിച്ചിന്റെ മികച്ച പ്രകടനമാണ് ന്യൂസിലൻഡിനെ വലിയ പരാജയത്തിൽ നിന്നു രക്ഷപ്പെടുത്തിയത്.

കോൺഫഡറേഷൻ കപ്പിനായുള്ള ഒരുക്കങ്ങളിലൊന്നും സ്ഥിരതയുള്ള ഫോമിലേക്ക് ഉയരാൻ കഴിയാതിരുന്ന റഷ്യയ്ക്ക് വിജയ തുടക്കം മികച്ച ആത്മവിശ്വാസമാകും നൽകുക. ബുധനാഴ്ച പോർച്ചുഗലുമായിട്ടാണ് റഷ്യയുടെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപരമ്പര സമനിലയിലാക്കി സിംബാബ്‍വേ, സ്കോട്‍ലാന്‍ഡിനെതിരെ വിജയം 6 വിക്കറ്റിനു
Next articleമലയാളി താരങ്ങളെ നോട്ടമിട്ട് ബ്ലാസ്റ്റേഴ്സ്, ജിഷ്ണു ബാലകൃഷ്ണനും എത്തും