
ഇന്ന് ചിലിയുടെ രാത്രിയല്ല എന്നു തന്നെ തോന്നിപ്പിച്ചതാണ്. കാമറൂണിനെതിരെ തങ്ങളുടെ ആദ്യ ഗ്രൂപ്പ് മത്സരത്തിനിറങ്ങിയ ചിലിക്ക് ഗോളടിക്കാൻ കിട്ടിയ നിരവധി അവസരങ്ങൾ കാമറൂൺ ഗോൾ കീപ്പർ ഒൻഡോഅയുടെ കഴിവിലും ചിലി ആക്രമണ നിരയുടെ കഴിവുകേടിലും തട്ടി മടങ്ങിയ മത്സരത്തിൽ ഹാഫ് ടൈമിനു തൊട്ടു മുമ്പാണ് വിവാദപരമായ വീഡിയോ അസിസ്റ്റന്റ് റിവ്യൂ വരുന്നത്.
അനേകം ശ്രമങ്ങൾക്കു ശേഷം ഹാഫ് ടൈമിനു തൊട്ടുമുമ്പ് വിഡാലിന്റെ ഒരു മനോഹരമായ വൈറ്റഡ് പാസ് വാർഗാസ് ലക്ഷ്യത്തിലെത്തിച്ചു. ആഹ്ലാദ പ്രകടനവും കഴിഞ്ഞ് ചിലി താരങ്ങൾ തിരിച്ചെത്തിയപ്പോഴേക്ക് റഫറി അത് ഓഫ് സൈഡ് വിളിച്ചിരുന്നു. വീഡിയോ അസിസ്റ്റന്റിന് പരീക്ഷണത്തിലെ ആദ്യ ദിവസം തന്നെ തെറ്റ് പറ്റിയ കാഴ്ച.
രണ്ടാം പകുതിയിലും ഒൻഡോഅയെ കീഴ്പ്പെടുത്താൻ ചിലി ആക്രമണങ്ങൾക്ക് കഴിയാതെ വന്നപ്പോൾ പരിക്കിൽ നിന്ന് മുക്തനാകാത്ത സാഞ്ചേസിനെ വരെ ചിലിക്ക് ഇറക്കേണ്ടി വന്നു. അവസാനം 80ാം മിനുറ്റിൽ വിഡാലിന്റെ ഹെഡർ ഒൻഡോയയെ കീഴ്പ്പെടുത്തി ചിലിയെ മുന്നിലെത്തിച്ചു. തൊണ്ണൂറാം മിനുറ്റിലായിരുന്നു വീഡിയോ അസിസ്റ്റന്റ് ആദ്യ പകുതിയിലെ അബദ്ധത്തിന് പ്രായശ്ചിത്തം ചെയ്തത്.
വീണ്ടു വാർഗാസ് തന്നെയായിരുന്നു വീഡിയോ റെഫറിങ്ങിന് വിധേയനായത്. വാർഗാസ് 90ാം മിനുറ്റിൽ നേടിയ ഗോൾ ലൈൻ റഫറി ഓഫ് വിളിച്ചു. പക്ഷെ വീഡിയോ അസിസ്റ്റൻ ആ തെറ്റായ തീരുമാനം മാറ്റി ഗോൾ വാർഗാസിനു അനുവദിച്ചു കൊടുത്തു. മത്സരം 2-0ത്തിന് ചിലിക്ക് സ്വന്തം. ചിലിയുടെ രണ്ടു ഗോളുകളും ഒരുക്കിയത് പകരക്കാരനായി എത്തിയ സാഞ്ചേസായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial