
2018ലെ ലോകകപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെ സ്വന്തം സ്റ്റേഡിയങ്ങളെയും കളിയെയും ലോകത്തിനു മുൻപിൽ കാണിക്കാനുള്ള ഒരു അവസരമാണ് റഷ്യക്ക് കോൺഫെഡറേഷൻ കപ്പ്. ലോകകപ്പിന് മുന്നൊരുക്കം എന്ന പോലെ നടത്തപെടുന്ന കോൺഫെഡറേഷൻ കപ്പ് അത് കണ്ടു തന്നെ റഷ്യക്ക് അഭിമാന പോരാട്ടമാണ്. കഴിഞ്ഞ കൊല്ലാത്തെ യൂറോ കപ്പിൽ ആദ്യ റൗണ്ടിൽ നാണം കെട്ട് പുറത്തായതിന് ഒരു പ്രായശ്ചിതം തേടിയാവും റഷ്യ കോൺഫെഡറേഷൻ കപ്പിന് ഇറങ്ങുക.
2016ലെ യൂറോ കപ്പിന് ശേഷം ഒരുപാടു മാറ്റങ്ങളുമായാണ് റഷ്യ ഇറങ്ങുന്നത്. പുതുരക്തകങ്ങൾക്ക് അവസരം കൊടുത്ത് അടുത്ത കൊല്ലം സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിൽ തങ്ങളുടേതായ ഒരു അടയാളം സൃഷ്ടിക്കാനാണ് അവരുടെ ശ്രമം. പരിക്കും വെറ്ററൻ താരങ്ങളുടെ വിരമിക്കലും കോച്ച് ഷെറച്ചോവിന് തന്റെ ശ്രദ്ധ യുവതാരങ്ങളിലേക്ക് തിരിക്കേണ്ടി വന്നു. യുവ താരങ്ങളിൽ പ്രമുഖർ 21കാരായ മിഡ്ഫീൽഡർ അലക്സാണ്ടർ ഗോലോവിനും അലക്സി മിറഞ്ചുക്കുമാണ്. അലക്സാണ്ടർ ഗോലോവിൻ റഷ്യൻ ലീഗിൽ സിഎസ് കെ എ മോസ്കോയുടെ താരമാണ്. അലക്സി മിറഞ്ചുക്ക് ലോക്കോമോട്ടീവ് മോസ്കോയുടെ താരമാണ് പ്രധിരോധ നിരയിൽ 23 കാരനായ ജോർജി സിക്കിയയുമുണ്ട്.
അവസാന സന്നാഹമത്സരത്തിൽ ചിലിയെ 1- 1ന് സമനിലയിൽ തളച്ചാണ് റഷ്യയുടെ വരവ്. യൂറോ 2016ൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായതിന്റെ ക്ഷീണം മാറ്റാനുറച്ച് തന്നെയാണ് ഒരു പറ്റം റഷ്യ യുവതാരങ്ങൾ സ്വന്തം കാണികൾക്ക് മുൻപിലിറങ്ങുന്നത്. ഗ്രൂപ്പ് എ യിൽ പോർചുഗലിനും മെക്സിക്കോക്കും ന്യൂസിലാൻഡിനും ഒപ്പമാണ് റഷ്യ. ശനിയാഴ്ച്ച ന്യൂസിലാൻഡിനെതിരെയാണ് റഷ്യയുടെ ആദ്യ മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial