ജർമൻ യുവനിരക്ക് വെല്ലുവിളി സൃഷ്ട്ടിക്കാൻ മെക്സിക്കോ

- Advertisement -

ലോകകപ്പ് ചാമ്പ്യന്മാരായ ജർമനി കോൺഫെഡറേഷൻ കപ്പിന്റെ രണ്ടാമത്തെ സെമിയിൽ മെക്സിക്കോയെ നേരിടും. ഇരു ടീമുകളും ഒരു മത്സരം ഒരു മത്സരം പോലും തോൽക്കാതെയാണ് സെമി പ്രേവേശനം നേടിയത്. ഗ്രൂപ്പ് ബി യിൽ ചാമ്പ്യന്മാരായാണ് ജർമനിയുടെ വരവ്.  അതെ സമയം അവസാന രണ്ട് മത്സരം ജയിച്ച് ഏവരെയും ഞെട്ടിച്ച് ഗ്രൂപ്പ് എ യിൽ രണ്ടാം സ്ഥാനക്കാരായാണ് മെക്സിക്കോയുടെ വരവ്.

ന്യൂ സിലാൻഡിനെതിരെയും റഷ്യക്കെതിരെയും വിജയം പിടിച്ചെടുത്ത ആത്മവിശ്വാസവുമായാണ് മെക്സിക്കോയുടെ വരവ്.  ജർമൻ യുവനിരയെ പിടിച്ചു കെട്ടാൻ മെക്സിക്കോക്ക് കഴിയുമെന്ന് തന്നെയാണ് കോച്ച് ജുവാൻ കാർലോസ് ഓസോറിയോയുടെ പ്രതീക്ഷ.  മുന്നേറ്റ നിരയിൽ ഹെർണാഡസിന്റെ മികച്ച പ്രകടനവും മെക്സിക്കോക്ക് മുതൽക്കൂട്ടാകും. കാമറൂണിനെതിരെയും ഓസ്ട്രേലിയക്കെതിരെയും ഗോൾ വഴങ്ങിയ ജർമൻ പ്രധിരോധം ശക്തമല്ലെന്ന് കാർലോസ് ഓസോറിയോക്കറിയാം. അത് മുതലെടുത്ത് ഗോൾ നേടാനാവും മെക്സിക്കോയുടെ ശ്രമം.

കാമറൂണിനെതിരെ പിന്നിലായിട്ടും  3 – 1 നു ജയിച്ചാണ് ഓസ്ട്രലിയൻ യുവതാരങ്ങൾ ഇറങ്ങുന്നത്.  മികച്ച ഫോമിലുള്ള യുവ താരം ടിമോ വെർനെർ തന്നെയാവും ജർമനിയുടെ  പ്രധാന ആക്രമണങ്ങളുടെ ചുമതല. കോൺഫെഡറേഷൻ കപ്പ് സെമി ഫൈനലിൽ എത്തിയത് തന്നെ വലിയ നേട്ടമായിട്ടാണ് ലോ കരുതുന്നത്. ഒരു പറ്റം യുവതാരങ്ങൾക്ക് അടുത്ത വർഷം നടക്കുന്ന ലോകകപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ലോ അവസരം നൽകിയത്.

രണ്ടു ടീമുകളും എല്ലാ മത്സരത്തിലും ഗോൾ വഴങ്ങിയത് കൊണ്ട് തന്നെ ഈ മത്സരത്തിലും ആരാധകർക്ക് ഗോളുകൾ പ്രതീക്ഷിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement