പരിക്ക് വില്ലനായി ചിലി, സാഞ്ചസിനു കോൺഫെഡറേഷൻ കപ്പ് നഷ്ടമായേക്കും

വമ്പന്മാരെ അർജന്റീനയെ കോപ്പ അമേരിക്കയിൽ മലർത്തിയടിച്ചാണ് ചിലി കോൺഫെഡറേഷൻ കപ്പ് കളിയ്ക്കാൻ വരുന്നത്. തുടർച്ചയായി രണ്ടു തവണയാണ് ചില അർജന്റീനയെ കോപ്പ അമേരിക്ക ഫൈനലിൽ തോൽപ്പിച്ചത്. മികച്ച അനുഭവ സമ്പത്തുള്ള താരങ്ങളുമായാണ് ചിലിക്ക് ആദ്യ കോൺഫെഡറേഷൻ കപ്പിനിറങ്ങുന്നത്.  മൂന്ന് വർഷത്തിനിടെ മൂന്നാമത്തെ വലിയ കിരീടം തേടിയിറങ്ങുന്ന ചിലിക്ക് ഗ്രൂപ്പിലെ മറ്റു ടീമുകൾ ശക്തമായ വെല്ലുവിളി സൃഷ്ട്ടിക്കും.

പുതിയ കോച്ചിന് കീഴിൽ മികച്ച പ്രകടനം വെക്കാൻ ചിലിക്ക് സാധിച്ചില്ലെങ്കിലും കോൺഫെഡറേഷൻ കപ്പ് ചിലി ആരാധകർ പ്രതീക്ഷയോടെയാണ് കാണുന്നത്. അവസാന 7 മത്സരങ്ങളിൽ 3 എണ്ണം മാത്രമാണ് ചിലിക്ക് ജയിക്കാനായതെങ്കിലും കോൺഫെഡറേഷൻ കപ്പിൽ ടീം ഫോമിലെത്തുമെന്നാണ് കോച്ച് ജുവാൻ അന്റോണിയോ പിസ്സിയുടെ പ്രതീക്ഷ.

ചിലിയുടെ ആക്രമണങ്ങൾക്ക് നേതൃത്വം കൊടുക്കാനിരുന്നത്  ആഴ്‌സനലിനെ സൂപ്പർ താരം അലക്സിസ് സാഞ്ചസ് ആയിരുന്നു. പക്ഷെ കഴിഞ്ഞ ദിവസം കാലിനു പറ്റിയ പരിക്ക് മൂലം സാഞ്ചസ് കോൺഫെഡറേഷൻ കപ്പിൽ ഇനി കളിക്കുമോ എന്നും സംശയമാണ്.  സാഞ്ചസിന്റെ അഭാവത്തിൽ മധ്യ നിരയിൽ കളി നിയന്ത്രിക്കാൻ ബയേൺ മ്യൂണിക്കിന്റെ ആർട്ടറോ വിദാലിനെയാവും ചിലി ആശ്രയിക്കുക. ചിലിക്ക് വേണ്ടി ഇപ്പോഴും മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന വർഗാസും വിദാലിന് കൂട്ടായി ഉണ്ടാകും.   ഗോൾ പോസ്റ്റിനു മുൻപിൽ കോപ്പയിൽ മികച്ച പ്രകടനം നടത്തിയിരുന്ന ബ്രാവോയെയും ചിലിക്ക് പരിക്ക് മൂലം നഷ്ടമായേക്കും.

കോപ്പ അമേരിക്ക വിജയത്തിന് ശേഷം സെവിയ്യ കോച്ചായി സാംപോളി പോയ  ഒഴിവിലേക്കാണ് ജുവാൻ അന്റോണിയോ പിസ്സിയാണ് നിയമിക്കപെട്ടത്.  മുൻപ് വലൻസിയയുടെ കോച്ച് ആയിരുന്ന പിസ്സി സൗത്ത് അമേരിക്കൻ യോഗ്യത റൗണ്ടിൽ ചിലിയെ അർജന്റീനക്ക് തൊട്ട് മുൻപിൽ നാലാം സ്ഥാനത്ത് എത്തിച്ചിരുന്നു.

ഗ്രൂപ്പ് ബി യിൽ കാമറൂണിനും ജർമനിക്കും ഓസ്ട്രേലിയക്കും ഒപ്പമാണ് ചിലി. ആദ്യ മത്സരത്തിൽ ചിലി കാമറൂണിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപോർച്ചുഗലിനേയും റൊണാൾഡോയേയും തളച്ച് മെക്സിക്കൻ ഹെഡറുകൾ
Next articleറയൽ മാഡ്രിഡ് കരാർ പുതുക്കില്ല, യുണൈറ്റഡിലേക്ക് ഉറപ്പിച്ച് റൊണാൾഡോ