
ആഴ്സണലിന്റെയും ചിലിയുടെയും സൂപ്പർ താരം അലക്സിസ് സാഞ്ചസ് ചിലിക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി. ജർമനിക്കെതിരായ കോൺഫെഡറേഷൻ മത്സരത്തിൽ ഗോൾ നേടിയതോടെയാണ് സാഞ്ചസ് ചരിത്ര നേട്ടം കൈവരിച്ചത്. ആഴ്സണൽ സഹ താരം മസ്താഫിയുടെ അബദ്ധത്തിൽ നിന്നാണ് സാഞ്ചസ് ഗോൾ നേടിയത്. ചിലി കുപ്പായത്തിൽ സാഞ്ചസിന്റെ 38മത്തെ ഗോളായിരുന്നു ജർമനിക്കെതിരെയുള്ളത്. 112 മത്സരങ്ങളിൽ നിന്നാണ് സാഞ്ചസ് ഈ നേട്ടം സ്വന്തമാക്കിയത്.
വെറും 71 കളികളിൽ 37 ഗോൾ നേടിയ മാഴ്സെലോ സാലസിന്റെ റെക്കോർഡാണ് സാഞ്ചസ് തകർത്തത്. ജർമനിക്കെതിരെയുള്ള മത്സരത്തോടെ ചിലിക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരം കളിച്ച ബ്രാവോയുടെ റെക്കോർഡിന് ഒപ്പമെത്താനും സാഞ്ചസിനായി. പരിക്ക് മൂലം ക്ലോഡിയോ ബ്രാവോ ചിലിക്ക് വേണ്ടി ഇറങ്ങിയിരുന്നില്ല.
സാഞ്ചസ് ഗോൾ നേടിയെങ്കിലും ചിലി ജർമനി മത്സരം 1 – 1 സമനിലയിൽ അവസാനിക്കുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial