
ഒരു കൂട്ടം യുവാക്കളുമായാണ് ജർമ്മനി കോൺഫെഡറേഷൻ കപ്പിനിറങ്ങുന്നത്. അടുത്ത കൊല്ലം റഷ്യയിൽ നടക്കാനിരിക്കുന്ന ലോക കപ്പിന് മുന്നോടിയായി സീനിയർ താരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ച് ജർമ്മൻ കോച്ച് ജോവാക്കിം ലോ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു. ജർമ്മൻ ക്യാപറ്റനും ഗോൾ കീപ്പറുമായ മാനുവൽ നുയെർ, ടോണി ക്രൂസ്, മെസുട്ട് ഓസിൽ, തോമസ് മുള്ളർ, ജെറോം ബോടാങ്ങ് എന്നിവർ കോൺഫെഡറേഷൻ കപ്പിനില്ല. യുവനിരയിൽ പൂർണ വിശ്വാസം അർപ്പിച്ചിരിക്കുകയാണ് ലോക ചാമ്പ്യന്മാർ. ലോക കപ്പ് യോഗ്യതയ്ക്കായി കളിച്ച ആറ് കളികളിലും വിജയം കരസ്ഥമാക്കിയാണ് റഷ്യയിലേക്ക് നാഷണൽ ടീം എത്തിയത്.
2018 റഷ്യയിൽ നടക്കുന്ന ലോക കപ്പാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജോവാക്കിം ലോ ആവർത്തിക്കുന്നുണ്ട്. 57 കാരനായ ലോ 2006 മുതൽ ജർമ്മനിയുടെ ഹെഡ്ഡ് കോച്ചാണ്.
ജർമ്മൻ നാഷണൽ ടീം സെമിയിൽ എത്താത്ത ഒരു ഇന്റർനാഷണൽ ടൂർണമെന്റും കഴിഞ്ഞ 10 വർഷമായിട്ടില്ല. ഡെന്മാർക്കിനെതിരെയും സാൻ മറീനോയ്ക്കെതിരെയും ഉള്ള മൽസരങ്ങളിൽ 7 താരങ്ങളാണ് ആദ്യമായി നാഷണൽ ടീം ജേഴ്സിയണിഞ്ഞത്. അമീൻ യുനുസ്, ജൂലിയൻ ഡ്രാക്സ്ലർ,സാൻഡ്രോ വാഗ്നെർ എന്നിവർ ആദ്യ അന്താരാഷ്ട്ര ഗോളുകളും നേടി. സാൻ മറീനോയെ ഏകപക്ഷീയമായ 7 ഗോളുകൾക്കാണ് ജർമ്മനി നിലം പരിശാക്കിയത്
ജർമ്മൻ ക്യാപ്റ്റൻ ജൂലിയൻ ഡ്രാക്സ്ലറും വാഗ്നെറും മികച്ച ഫോമിലാണ്. ലോക ചാമ്പ്യന്മാരായ ടീമിൽ അംഗങ്ങൾ ആയിരുന്ന 3 പേർ ഇപ്പോളും ടീമിലുണ്ട് – മാതിയാസ് ജിന്റെർ, സ്കോദ്രാൻ മുസ്താഫി ക്യാപ്റ്റൻ ഡ്രാക്സ്ലർ എന്നിവര്‍
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial