പരീക്ഷണങ്ങള്‍ മതിയാക്കി ജര്‍മ്മനി ഇറങ്ങുന്നു, സെമി ബെര്‍ത്തിനായി

- Advertisement -

വിജയം മാത്രം ലക്ഷ്യം വെച്ചാണ് ഇന്ന് ജർമ്മനിയും കാമറൂണും നേർക്ക് നേർ ഇറങ്ങുന്നത്. ഒന്നും നഷ്ടപ്പെട്ടാനില്ലാതെ ആണ് ആഫ്രിക്കൻ ചാമ്പ്യന്മാരായ കാമറൂൺ ഇറങ്ങുന്നത്. ഓസ്ട്രേലിയയുമായുള്ള മൽസരത്തിൽ നിന്നും ലഭിച്ച പോയന്റ് മാത്രമാണ് കാമറൂണിന്റെ സമ്പാദ്യം. ഓസ്ട്രേലിയക്കെതിരെ ഇറങ്ങുന്ന ചിലിയെക്കാൾ ഉയർന്ന സ്കോറിൽ കാമറൂണിനെതിരെ വിജയിച്ചാൽ ജർമ്മനിക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരാകാം. രണ്ടാം സ്ഥാനമാണെങ്കിൽ ജർമ്മനി കസാനിലേക്ക് മൽസരത്തിനായി വണ്ടി കയറണം. 0-2 മാർജിനിൽ ജർമ്മനി പരാജയപ്പെടുകയാണെങ്കിൽ അവർക്ക് ഫ്രാങ്ക്ഫർട്ടിലേക്ക് മടങ്ങാം. ജർമ്മൻ കോച്ച് ജോവാക്കിം ലോ ഈ മൽസരത്തെ കോൺഫെഡറേഷൻ കപ്പിലെ ഏറ്റവും വലിയ ചാലഞ്ചായാണ് വിശേഷിപ്പിച്ചത്.

പരീഷണങ്ങൾക്കുള്ള സമയം കഴിഞ്ഞെന്നാണ് ജർമ്മൻ കോച്ച് പറയുന്നത്. നിലവിലെ ടീമിൽ മൂന്നോ നാലോ മാറ്റങ്ങൾ മാത്രമാവും ഉണ്ടാവുക. ക്യാപ്റ്റൻ ഡ്രാക്സ്ലർക്കൊ ലെഫ്റ്റ് ബാക്ക് ജോനാസ് ഹെക്ടർക്കോ വിശ്രമമനുവദിക്കും. ജോനാസ് ബെഞ്ചിലിരുന്നാൽ ഹെർത്ത ബെർലിന്റെ മാർവിൻ പ്ലാറ്റെൻഹാർട്ടിറങ്ങും. പരിശീലനത്തിനിടെ പരിക്കേറ്റ ലിവർപൂളിന്റെ എമ്രെ കാൻ ഇന്നിറങ്ങില്ല. കെരീം ഡെമിർബേയൊ കെവിൻ ട്രാമ്പോ പകരമിറങ്ങും. ലാർസ് സ്റ്റിൻഡിൽ,ഗോരെട്സ്ക,റൂഡി എന്നിവർ മഞ്ഞക്കാർഡ് കണ്ടിരിക്കുകയാണ്. ഇനിയൊരു കാർഡ് സെമി ഫൈനൽ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കും. 150ആം അന്താരാഷ്ട്ര മൽസരത്തിനിറങ്ങുന്ന ജോവാക്കിം ലോ ഈ മൽസരം വിജയിച്ചാൽ 100 അന്താരാഷ്ട്ര മൽസരങ്ങളിൽ ജർമ്മനിയെ വിജയത്തിലേക്ക് നയിച്ച ആദ്യ കോച്ചാവും

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement