ചാമ്പ്യന്മാർ മുഖാമുഖം

- Advertisement -

കോൺഫെഡറേഷൻ കപ്പിൽ ലോക ചാമ്പ്യന്മാരായ ജർമനി കോപ്പ അമേരിക്കൻ ചാമ്പ്യന്മാരായ ചിലിയെ നേരിടും. ഗ്രൂപ്പ് ബി യിലെ ആദ്യ സ്ഥാനക്കാരെ തീരുമാനിക്കുന്ന  ഈ മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്.  ആദ്യ മത്സരത്തിൽ പൊരുതി നിന്ന കാമറൂണിനെ രണ്ടാം പകുതിയിൽ നേടിയ ഗോളുകൾക്ക് തോൽപ്പിച്ചാണ് ചിലിയുടെ വരവ്. ജർമനിയാവട്ടെ ഏഷ്യൻ ചാമ്പ്യന്മാരായ ഓസ്ട്രേലിയയോട്  3 -2 ന്റെ നേരിയ വിജയവുമായാണ് വരുന്നത്.

ഒരു പറ്റം യുവ താരങ്ങളെയുമാണ് ജർമനി റഷ്യക്ക് വണ്ടി കയറിയത്. ചിലിയാവട്ടെ അവരുടെ ഏറ്റവും മികച്ച ടീമുമായാണ് റഷ്യയിലെത്തിയത്. അത് കൊണ്ട് തന്നെ മത്സരത്തിൽ നേരിയ മുൻതൂക്കം ചിലിക്കാണ്.  പരിക്ക് മൂലം ലെപ്സിഗ് മധ്യനിര താരം ഡീഗോ ഡെമ്മേ ജർമൻ ടീമിൽ നിന്ന് പിൻവാങ്ങിയിട്ടുണ്ട്.  ലിവർപൂൾ താരം ഏംരെ ചാനിനെ ഇറക്കി മധ്യ നിര ശക്തമാക്കാനും ജർമൻ കോച്ച് ലോ ശ്രമിച്ചേക്കും.

ചിലി നിരയിൽ വിദാലും വർഗാസും ഗോൾ കണ്ടെത്തിയത് കോച്ച് അന്റോണിയോ പിസ്സിക്കു ആശ്വാസമാവും. പരിക്ക് മൂലം കഴിഞ്ഞ മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ സാഞ്ചസ് ഇന്ന് ആദ്യ പതിനൊന്നിൽ ഇറങ്ങും.  അതെ സമയം പരിക്കിന്റെ പിടിയിലുള്ള ഗോൾ കീപ്പർ ബ്രാവോ ഇന്നും ഇറങ്ങിയേക്കില്ല.

ആക്രമണത്തിൽ മികച്ചതാണെങ്കിലും പ്രധിരോധത്തിലെ പിഴവുകളാണ് ജർമനിയെ പ്രതിസന്ധിയിലാക്കുന്നത്. മുൻപ് വേൾഡ് കപ്പിൽ ഏറ്റുമുട്ടിയ മൂന്ന് അവസരങ്ങളിലും ചിലി തോൽപ്പിച്ചത് ജർമനിക്ക് ആത്മവിശ്വാസം നൽകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement