ഏഷ്യയുടെ അഭിമാനമാവാൻ സോക്കറൂസ് ‍

ഏഷ്യൻ ചാമ്പ്യന്മാരായാണ് ‘സോക്കറൂസ് ‍’ എന്നറിയപ്പെടുന്ന ഓസ്ട്രേലിയൻ ഫുട്ബോൾ ടീം ചാമ്പ്യന്മാരുടെ ടൂർണമെന്റ് ആയ കോൺഫെഡറേഷൻ കപ്പിനെത്തുന്നത്‌ . ഇത് നാലാം തവണയാണ് ഓസ്ട്രേലിയ കോൺഫെഡറേഷൻ കപ്പിനെത്തുന്നത്. 2005 വരെ ഓഷ്യാന ഫെഡറേഷനെ പ്രതിനിധീകരിച്ചിരുന്ന ഓസ്ട്രേലിയ അതിനുശേഷമാണ് ഏഷ്യൻ ഫെഡറേഷനിലേക്ക് മാറിയത്. ഇതോട് കൂടി രണ്ട് കോൺഫെഡറേഷനുകളേയും പ്രതിനിധീകരിക്കുന്ന ഒരേ ഒരു രാജ്യമായി ഓസ്ട്രേലിയ മാറി.

എന്നാൽ ലോക കപ്പ് ക്വാളിഫിക്കേഷനായുള്ള പോരാട്ടത്തിൽ ഏഷ്യയിൽ മൂന്നാം സ്ഥാനത്താണ് ഓസ്ട്രേലിയ. ലോക കപ്പിനു മുന്നൊരുക്കമായാണ് ഓസ്ട്രേലിയൻ കോച്ച് ആൻഗേ പോസ്റ്റെകോഗ്ലോ കോൺഫെഡറേഷൻ കപ്പിനെ കാണുന്നത്. മുൻ ഓസ്ട്രേലിയൻ ഡിഫെൻഡർ കൂടിയായിരുന്ന അദ്ദേഹം വിജയത്തിൽ കുറഞ്ഞ ഒന്നും റഷ്യയിൽ നിന്നും പ്രതീക്ഷിക്കുന്നില്ല. 2005 ൽ കോൺഫെഡറേഷൻ കപ്പ് കളിച്ച ടിം കാഹിൽ ഓസ്ട്രേലിയൻ ടീമിലുണ്ട് .

ബുണ്ടസ് ലീഗയിലെ താരങ്ങളായ മിച്ച് ലാങ്കെരാക്(Stuttgart), മാത്യു ലെക്കി(Hertha Berlin) സ്കാഡിലുണ്ട്. ബുണ്ടസ് ലീഗ് ആരാധകരുടെ ഇഷ്ട താരങ്ങളായ റോബി ക്രൂസ്, മിലോ ഡെഗെനെക് എന്നിവരും ടീമംഗങ്ങളാണ്‌‌. ഗ്രൂപ്പ് ബി യിൽ ചിലിക്കും കാമറൂണിനും ജർമ്മനിക്കും ഒപ്പമാണ് ഓസ്ട്രേലിയ. ഓസ്ട്രേലിയയുടെ ആദ്യ മൽസരം ജർമ്മനിയോടാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചരിത്രം സൃഷ്ടിച്ച് ഇന്ത്യ-പാക് പോരാട്ടം, എത്തിയത് 100 കോടി ആളുകളിലേക്ക്
Next articleമക് ഡൊണാൾഡ്സ് ഒളിമ്പിക്സ് സ്പോൺസർഷിപ്പിൽ നിന്നും പിന്മാറി