വൻ പോരാട്ടമായിട്ടും ഗോൾ ഒന്നു പോലും കാണാൻ കിട്ടാതെ ആൻഫീൽഡ്

- Advertisement -

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ എല്ലാവരും ഉറ്റുനോക്കിയിരുന്ന ലിവർപൂൾ ബയേൺ മ്യൂണിച്ച് മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. ശക്തമായ പോരാട്ടമാണ് ആൻഫീൽഡിൽ കണ്ടത് എങ്കിലും ഒരു ഗോൾ പോലും ഇന്ന് പിറന്നില്ല. ഡിഫൻസീവായു ഇരുടീമുകളും പുലർത്തിയ മികവാണ് കളി ഗോൾ രഹിതമായി അവസാനിപ്പിച്ചത്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് ആൻഫീൽഡിൽ വന്ന് ഗോൾ രഹിത സമനിലയുമായി ബയേൺ മടങ്ങുന്നത്.

ഇരുടീമുകളും ആക്രമിച്ചു തന്നെയാണ് ഇന്ന് കളിച്ചത് എങ്കിലും ബോക്സിനകത്ത് കാര്യമായൊന്നും ചെയ്യാൻ ഇരുടീമുകൾക്കും ആയില്ല. ആദ്യ പകുതിയിൽ രണ്ട് സുവർണ്ണാവസരങ്ങൾ ലിവർപൂളിന്റെ മാനെ മിസ് ചെയ്തതും കളി ഗോൾ രഹിതമായി കരുതാൻ കാരണമായി. ഈ സമനില ബയേൺ മ്യൂണിച്ചിന് മുൻ തൂക്കം നൽകും. രണ്ടാം പാദത്തിൽ സ്വന്തം തട്ടകത്തിൽ വെച്ച് ലിവർപൂളിനെ മുട്ടുകുത്തിക്കാം എന്നാണ് ബയേൺ കരുതുന്നത്. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് എവേ മത്സരങ്ങളിൽ ഒന്നു പോലും ലിവർപൂൾ വിജയിച്ചിട്ടില്ല.

Advertisement