ഇംഗ്ലീഷ് ക്ലബ് ഫുട്ബോളിന് ഇന്ന് തുടക്കം, കമ്മ്യൂണിറ്റി ഷീൽഡ് കിരീടം തേടി മാഞ്ചസ്റ്റർ സിറ്റി ലെസ്റ്റർ സിറ്റി പോരാട്ടം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിലെ ക്ലബ് ഫുട്ബോൾ പോരാട്ടം ഇന്ന് മുതൽ ആരംഭിക്കും. പ്രീസീസൺ കപ്പായ കമ്മ്യൂണിറ്റി ഷീൽഡിൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റിയും ലെസ്റ്റർ സിറ്റിയും ഇറങ്ങും. കഴിഞ്ഞ സീസണിലെ പ്രീമിയർ ലീഗ് കിരീട ജേതാക്കളാണ് മാഞ്ചസ്റ്റർ സിറ്റി. എഫ് എ കപ്പ് കിരീടം നേടിയ ടീമാണ് ലെസ്റ്റർ സിറ്റി. ഇരു ടീമുകൾക്കും സീസണിലെ ആദ്യ പ്രധാന മത്സരമാകും ഇത്. പ്രീസീസൺ ടൂർണമെന്റ് ആയി കണക്കാക്കുന്നത് കൊണ്ട് തന്നെ സബ്സ്റ്റിട്യൂഷനുകൾക്ക് ഒന്നും ഇന്ന് നിയന്ത്രണം ഉണ്ടാകില്ല.

നിശ്ചിത സമയത്ത് ഫലം കണ്ടില്ല എങ്കിൽ കളി നേരെ പെനാൾട്ടിയിലേക്ക് പോകും. മാഞ്ചസ്റ്റർ സിറ്റിയുടെ റെക്കോർഡ് സൈനിംഗ് ജാക്ക് ഗ്രീലിഷ് ഇന്ന് മാഞ്ചസ്റ്റർ സിറ്റിക്കായി അരങ്ങേറ്റം നടത്തും. ഇരു ടീമും പുതിയ സീസണായി എങ്ങനെ അണിനിരക്കും എന്നതിന്റെ ചെറിയ രൂപവും ഇന്നത്തെ മത്സരത്തിൽ ലഭിക്കും. ഇന്ന് രാത്രി 9.45നാകും മത്സരം നടക്കുക.