കമ്മ്യൂണിറ്റി ഷീൽഡ് വളരെ നേരത്തെ, തീയതി തീരുമാനിച്ചു

Images (9)

ഇംഗ്ലണ്ടിലെ സീസൺ ഇത്തവണ ലോകകപ്പ് ഉള്ളത് കൊണ്ട് തന്നെ നേരത്തെ തുടങ്ങും. സീസൺ ആരംഭിക്കുന്ന മത്സരമായ കമ്മ്യൂണിറ്റി ഷീൽഡ് മത്സരം ജൂലൈ 30ന് നടക്കും. ജൂലൈ 30ന് ലെസ്റ്റർ സിറ്റിയുടെ സ്റ്റേഡിയമായ കിങ് പവർ സ്റ്റേഡിയം ആകും കമ്മ്യൂണിറ്റി ഷീൽഡിന് ഇത്തവണ വേദിയാവുക. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളും എഫ് എ കപ്പ് ജേതാക്കളും ആകും കമ്മ്യൂണിറ്റി ഷീൽഡിൽ നേർക്കുനേർ വരിക. ഇത്തവണ പ്രീമിയർ ലീഗ് വിജയിച്ചത് മാഞ്ചസ്റ്റർ സിറ്റിയും എഫ് എ കപ്പ് വിജയിച്ചത് ലിവർപൂളും ആയിരുന്നു. ഇരുവരുടെയും പോരാട്ടത്തോടെ ആകും സീസൺ ആരംഭിക്കുക.
20220601 194345