ഇംഗ്ലണ്ടിലെ ഫുട്ബോൾ ആരവങ്ങൾക്ക് ഇന്ന് തുടക്കം, കമ്മ്യൂണിറ്റി ഷീൽഡിനായി സിറ്റിയും ലിവർപൂളും

Photo:Twitter

ഇംഗ്ലണ്ടിലെ ഫുട്ബോൾ സീസണ് ഇന്ന് തുടക്കമാകും. ഇന്ന് വെംബ്ലിയിൽ വെച്ച് നടക്കുന്ന കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തോടെ ആകും ഫുട്ബോൾ ആരവങ്ങൾക്ക് തുടക്കമാവുക. കഴിഞ്ഞ സീസണിൽ ലീഗ് കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളുമാണ് സീസണിലെ ആദ്യ കിരീടത്തിനായി ഇറങ്ങുന്നത്.

ലീഗ് ചാമ്പ്യന്മാരും എഫ് എ കപ്പ് ചാമ്പ്യന്മാരുമാണ് കമ്മ്യൂണിറ്റി ഷീൽഡിൽ കളിക്കാറ് എങ്കിലും കഴിഞ്ഞ സീസണിൽ രണ്ട് കിരീടങ്ങളും നേടിയത് മാഞ്ചസ്റ്റർ സിറ്റി ആയിരുന്നു. അതിനാലാണ് ലീഗിൽ രണ്ടാമത് ഫിനിഷ് ചെയ്ത ലിവർപൂൾ കമ്മ്യൂണിറ്റി ഷീൽഡ് കളിക്കുന്നത്. 2006ന് ശേഷം ലിവർപൂളിന്റെ ആദ്യ കമ്മ്യൂണിറ്റി ഷീൽഡ് മത്സരമാണിത്.

അഗ്വേറൊയും ജീസുസും ഇല്ലാതെ ആകും മാഞ്ചസ്റ്റർ സിറ്റി ഇന്ന് ഇറങ്ങുക. പുതിയ സൈനിംഗ് റോഡ്രി സിറ്റിക്കായി ഇന്ന് അരങ്ങേറിയേക്കും. ലിവർപൂൾ നിരയിൽ സലായും ഫർമീനോയും അലിസണും തിരിച്ച് എത്തിയിട്ടുണ്ട്. പക്ഷെ മാനെ കളിക്കില്ല. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക.