Picsart 23 08 12 18 00 08 149

കൊളംബിയക്ക് എതിരെ തിരിച്ചുവരവ്!! ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ!!

വനിതാ ലോകകപ്പിൽ ഇംഗ്ലണ്ട് സെമി ഫൈനലിൽ. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ കൊളംബിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ഇംഗ്ലണ്ട് വിജയിച്ചത്. ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ചാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. 44ആം മിനുട്ടിൽ മരിയോ സാന്റോസ് ഹെരേരയുടെ ഗോളിൽ ആണ് കൊളംബിയ ലീഡ് എടുത്തത്. ഈ ലോകകപ്പിൽ ആദ്യമായാണ് ഇംഗ്ലണ്ട് പിറകിലേക്ക് പോകുന്നത്.

പക്ഷെ ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ ഇംഗ്ലണ്ട് സമനില കണ്ടെത്തി. കൊളംബിയ ഗോൾകീപ്പറുടെ ഒരു വലിയ അബദ്ധമാണ് ഇംഗ്ലണ്ടിന് സമനില ഗോൾ നൽകിയത്. ലോറൻ ഹെമ്പ് ആയിരുന്നു ഫിനിഷ് ചെയ്തത്‌. രണ്ടാം പകുതിയിൽ ഇംഗ്ലണ്ട് മെച്ചപ്പെട്ട ഫുട്ബോൾ കളിച്ചു.

63ആം മിനുട്ടിൽ അലീസ റുസോയിലൂടെ ഇംഗ്ലണ്ട് ലീഡ് നേടി. പിന്നീട് പന്ത് കയ്യിൽ വെച്ച് കളിച്ച് ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചു. ഓസ്ട്രേലിയയെ ആകും ഇംഗ്ലണ്ട് സെമിയിൽ നേരിടുക. ഫ്രാൻസിനെ തോൽപ്പിച്ച് ആയിരുന്നു ഓസ്ട്രേലിയ സെമിയിലേക്ക് എത്തിയത്.

Exit mobile version