
- Advertisement -
ചൈനീസ് ക്ലബായ ഹെബെ ചൈന ഫോർച്യൂണിന്റെ പുതിയ പരിശീലകനായി ക്രിസ് കോൾമാനെ നിയമിച്ചു. മുൻ വെൽഷ് ഫുട്ബോളറായ കോൾമാൻ മാനുവൽ പെലിഗ്രിനിക്ക് പകരക്കാരനായാണ് ചൈനീസ് ക്ലബിലേക്ക് എത്തുന്നത്. വെസ്റ്റ് ഹാമിന്റെ ചുമതലയേൽക്കാനായി മാനുവൽ പെലിഗ്രിനി ഹെബെ ഫോർച്യൂണിന്റെ ചുമതല ഒഴിഞ്ഞിരുന്നു.
കഴിഞ്ഞ സീസണിൽ സണ്ടർലാന്റിന്റെ പരിശീലകനായിരുന്നു കോൾമാൻ. അഞ്ചു വർഷത്തോളം വെയിൽസിനെയും കോൾമാൻ പരിശീലിപ്പിച്ചിരുന്നു. കഴിഞ്ഞ സീസണിലെ ആറാം സ്ഥാനത്തായിരുന്നു ഹെബെ ചൈന സൂപ്പർ ലീഗിൽ ഫിനിഷ് ചെയ്തത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement