ഇന്ത്യയ്ക്ക് ആശംസകളുമായി യൂറോപ്യൻ ക്ലബുകൾ

- Advertisement -

സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യക്ക് ആശംസകളുമായി യൂറോപ്പിലെ വമ്പൻ ഫുട്ബോൾ ക്ലബുകൾ. ഫ്രഞ്ച് ക്ലബായ പി എസ് ജി, പ്രീമിയർ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ, ലിവർപൂൾ, ടോട്ടൻഹാം എന്നീ ക്ലബുകളാണ് സോഷ്യൽ മീഡിയ വഴി ആശംസകളുമായി എത്തിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ആശംസ അറിയിച്ചത്. നെയ്മാറിനെ സ്വന്തമാക്കിയിരിക്കുന്ന പി എസ് ജി അവരുടെ ട്വിറ്റർ പേജിൽ ഒരു വീഡിയോയിലൂടെ ആശംസ പങ്കുവെക്കുകയായിരുന്നു.

കഴിഞ്ഞ വർഷത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് വിന്നർ ഹാരി കെയിൻ ഇന്ത്യൻ പതാകയും പിടിച്ച് നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചാണ് ടോട്ടൻഹാം ആശംസ അറിയിച്ചത്.

നെൽസണും കൊളാസനികും ആശംസ പങ്കുവഹിക്കുന്നു വീഡിയോയുമായി ആഴ്സണൽ ഫേസ്ബുക്കിലും, ഇന്ത്യക്ക് ആശംസ അറിയിച്ച ചിത്രം ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തു കൊണ്ട് ലിവർപൂളും സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കുചേർന്നു.

Advertisement