ഫിഫ ക്ലബ് ലോകകപ്പിനുള്ള ഫിക്സ്ചറുകളായി

2019ലെ ഫിഫ ക്ലബ് വേൾഡ് കപ്പിനുള്ള ഫിക്സ്ചറുകൾ ഫിഫ പുറത്തുവിട്ടു. 2019 ഡിസംബർ 22നാണ് ഫിഫ ക്ലബ് വേൾഡ് കപ്പ് ഫൈനൽ. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ലിവർപൂളും കോപ്പ ലിബേർട്രഡോർസ് ജേതാക്കളും നേരിട്ട് ക്ലബ് വേൾഡ് കപ്പ് സെമി ഫൈനലിൽ എത്തും. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ടോട്ടൻഹാമിനെ തോൽപ്പിച്ചാണ് ലിവർപൂൾ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്.  2005ന് ശേഷം ആദ്യമായാണ് ലിവർപൂൾ ക്ലബ് വേൾഡ് കപ്പിന് യോഗ്യത നേടുന്നത്.

ആതിഥേയരായ അൽ സാദ് ക്ലബ്  – ഹീൻഗൻ സ്പോർട് മത്സരത്തിലെ ജേതാക്കൾ ക്വാർട്ടർ ഫൈനലിൽ മെക്സിക്കോ ടീമായ മോന്റററിയെ നേരിടും. ഈ മത്സരത്തിലെ ജേതാക്കളാവും സെമി ഫൈനലിൽ ലിവർപൂളിന്റെ എതിരാളികൾ.

അതെ സമയം ആതിഥേയ ക്ലബായ അൽ സാദ് നിലവിൽ ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ഉള്ളത് കൊണ്ട് അവർ കിരീടം നേടുകയാണെങ്കിൽ ഫിക്സ്ചറുകളിൽ മാറ്റം ഉണ്ടാവും.  അങ്ങനെയാണെങ്കിൽ അവർ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ ടീമായ എസ്പെരൻസ് സ്‌പോർട്ടീവ് ഡി ട്യൂണിസിനെ നേരിടും. ഈ മത്സരത്തിലെ വിജയികൾ സെമി ഫൈനലിൽ കോപ്പ ലിബേർട്രഡോർസിലെ ജേതാക്കളെയാവും നേരിടുക. എ.എഫ്.സി കിരീടം അൽ സാദ് നേടിയാൽ ക്വാളിഫയർ മത്സരത്തിൽ ഹീൻഗൻ സ്പോർട് എ.എഫ്.സി കപ്പിലെ രണ്ടാം സ്ഥാനക്കാരെയാവും നേരിടുക.

Exit mobile version