Picsart 25 03 06 01 46 36 443

ക്ലബ് ലോകകപ്പിൽ ഫിഫ ഒരു ബില്യൺ ഡോളർ സമ്മാനത്തുക ആയി നൽകും

ജൂൺ 14 മുതൽ ജൂലൈ 13 വരെ യുണൈറ്റഡ് സ്റ്റേറ്റ്സിൽ നടക്കാനിരിക്കുന്ന ക്ലബ്ബ് ലോകകപ്പ് 2025 ന് ഫിഫ ഒരു ബില്യൺ ഡോളർ സമ്മാനത്തുകയായി വിതരണം ചെയ്യുമെന്ന് റിപ്പോർട്ട്. 2022-ൽ ഖത്തറിൽ നടന്ന പുരുഷ ലോകകപ്പിൽ 440 മില്യൺ ഡോളറും ഓസ്‌ട്രേലിയയിലും ന്യൂസിലാൻ്റിൽ നടന്ന 2023-ലെ വനിതാ ലോകകപ്പിൽ 110 മില്യൺ ഡോളറും ആയിരുന്നു ഫിഫ സമ്മാനമായി നൽകിയുരുന്നത്. ആ തുകയെ ആണ് ക്ലബ് ലോകകപ്പിലൂടെ ഫിഫ മറികടക്കുന്നത്.

വിപുലീകരിച്ച 32 ടീമുകളുടെ ടൂർണമെൻ്റ് ആകും ക്ലബ് ലോകകപ്പിൽ നടക്കാൻ പോകുന്നത്. ഓക്ക്‌ലാൻഡ് സിറ്റി, ലയണൽ മെസ്സിയുടെ ഇൻ്റർ മിയാമി തുടങ്ങിയ അമേരിക്കൻ ക്ലബുകളും 12 യൂറോപ്യൻ ക്ലബ്ബുകളും, തെക്കേ അമേരിക്കയിൽ നിന്നുള്ള ആറ്, ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ക്ലബുകളും ക്ലബ് ലോകകപ്പിൽ ഇത്തവണ പങ്കെടുക്കും. 2026 ഫിഫ ലോകകപ്പ് ഫൈനലിന് ആതിഥേയത്വം വഹിക്കുന്ന ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് ഫൈനൽ നടക്കുക.

Exit mobile version