ഉസ്മാനും എൽദോസിനും ഹാട്രിക്ക്, യൂണിറ്റി സോക്കറിനെ മുക്കി എസ് ബി ഐ തുടങ്ങി

തൃക്കരിപ്പൂരിൽ നടക്കുന്ന നാൽപ്പത്തി മൂന്നാമത് സംസ്ഥാന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പഴയ എസ് ബി ടിക്ക് അഥവാ പുതിയ എസ് ബി ഐക്ക് തകർപ്പൻ തുടക്കം. തങ്ങളുടെ ആദ്യ മത്സരത്തിൽ യൂണിറ്റി സോക്കർ ഇടുക്കിയെ നേരിട്ട എസ് ബി ഐ എതിരില്ലാത്ത ആറു ഗോളുകളാണ് ഇടുക്കിയുടെ വലയിലേക്ക് കയറ്റിയത്.

മത്സരത്തിൽ ഒരിക്കൽ പോലും എസ് ബി യോട് പൊരുതാൻ കഴിയാതെ കഷ്ടപെട്ട യൂണിറ്റി സോക്കർ ആദ്യ പകുതിയിൽ തന്നെ നാലു ഗോളുകൾ വഴങ്ങി. സന്തോഷ് ട്രോഫിയിൽ കേരളത്തിനു വേണ്ടി ഉഗ്രൻ പ്രകടനം നടത്തിയവരെ ഒക്കെ അണിനിരത്തി ഇറങ്ങിയ എസ് ബി ഐക്ക് വേണ്ടി രണ്ട് ഹാട്രിക്കുകളാണ് ഇന്ന് നടക്കാവ് സ്റ്റേഡിയത്തിൽ പിറന്നത്. ക്യാപ്റ്റൻ ഉസ്മാനും എൽദോസുമാണ് ഹാട്രിക്കുമായി തിളങ്ങിയത്. ജയത്തോടെ എസ് ബി ഐ ക്വാർട്ടർ ഉറപ്പാക്കി. ഏഴാം തീയതിയാണ് എസ് ബി ഐയുടെ ക്വാർട്ടർ പോരാട്ടം.

നാളെ നടക്കുന്ന മത്സരത്തിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റ് പി സി എസ് അക്കാദമി പാലക്കാടിനെ നേരിടും. രാത്രി എട്ടിനാണ് മത്സരം.

വിവരങ്ങൾ: റസീൻ സി

 

Previous articleവിവോ ഐപിഎൽ: ആദ്യ ഇന്നിങ്സിൽ സൺറൈസേഴ്‌സ് 207-4
Next articleചാലിശ്ശേരിയിലും പാലക്കാടും മിന്നും വിജയങ്ങളുമായി അൽ മദീന ചെർപ്പുള്ളശ്ശേരി