ഇന്നാദ്യ സെമി, ഗോകുലം എഫ് സിയും സെൻട്രൽ എക്സൈസും നേർക്കുനേർ

തൃക്കരിപ്പൂർ കുറച്ചു ദിവസങ്ങളായി കൊണ്ടാടുന്ന സംസ്ഥാന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇന്ന് രാത്രി നടക്കുന്ന ആദ്യ സെമിയിൽ കരുത്തരായ സെൻട്രൽ എക്സൈസും കേരള ഫുട്ബോളിന്റെ പുത്തൻ പ്രതീക്ഷയായ ഗോകുലം എഫ് സിയും ഏറ്റുമുട്ടും. രാത്രി എട്ടിന് നടക്കാവ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

 

ഗോകുലം എഫ് സിയുടെ അപരാജിത കുതിപ്പ് അവർക്ക് അവരുടെ ചരിത്രത്തിലെ രണ്ടാം ഫൈനലിലേക്കുള്ള വഴി തുറക്കുമോ എന്ന് ഇന്നറിയാം. അരങ്ങേറ്റം നടത്തിയതിനു ശേഷം ഇറങ്ങിയ എല്ലാ മത്സരങ്ങളും ജയിച്ചാണ് ഗോകുലം എഫ് സി മുന്നേറുന്നത്. ഒഡീഷയിൽ നടന്ന തങ്ങളുടെ അരങ്ങേറ്റ ടൂർണമെന്റിൽ കപ്പടിച്ചവസാനിപ്പിച്ച ഗോകുലം കേരളത്തിലെ അരങ്ങേറ്റത്തിലും ട്രോഫി തന്നെയാണ് ലക്ഷ്യമിടുന്നത്. ക്വാർട്ടറിൽ മലപ്പുറം ഡർബിയിൽ സ്പോർട്സ് അക്കാദമി തിരൂരിനെ മറികടന്നാണ് ഗോകുലം എഫ് സി സെമിയിൽ എത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ ജയം. അന്ന് ആരിഫും അനന്തു മുരളിയുമായിരുന്നു ഗോകുലത്തിനു വേണ്ടി ലക്ഷ്യം കണ്ടത്.

സെൻട്രൽ എക്സൈസും രണ്ടു മികച്ച വിജയങ്ങളുമായാണ് സെമിയിലേക്ക് കടന്നത്. ആദ്യ കളിയിൽ SESA കൊല്ലത്തേയും ക്വാർട്ടറിൽ ഫറൂഖ് കോളേജിനേയുമാണ് സെൻട്രൽ എക്സൈസ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു എക്സൈസ് ക്വാർട്ടറിൽ ഫറൂഖ് കോളേജിനെ മറികടന്നത്. രണ്ടാം സെമി 8ാം തീയതി എസ് ബി ഐയും കേരള പോലീസും തമ്മിലാണ്.

Previous articleഫോർച്ച്യൂണിന്റെ വക അവസാന മിനുറ്റിൽ ഫോർച്യൂൺ, ഹിറ്റാച്ചിക്ക് തകർപ്പൻ തിരിച്ചുവരവ്
Next articleപ്രീമിയർ ലീഗ്: ആധിപത്യം ഉറപ്പിക്കാൻ ചെൽസി, വിജയ വഴിയിൽ തിരിച്ചെത്താൻ ലിവർപൂൾ