കെ എസ് ഇ ബിക്ക് ഷോക്ക് കൊടുത്ത് ഫറോഖ് കോളേജ്

സംസ്ഥാന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കഴിഞ്ഞ തവണത്തെ ചാമ്പ്യൻസിന് ഷോക്ക് കൊടുത്തു കൊണ്ട് ഫറോക്ക് കോളേജ്. കോഴിക്കോടിന്റെ ചാമ്പ്യന്മാരായി ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിനെത്തിയ ഫറോക്ക് കോളേജ് ഷൂട്ടൗട്ടിലാണ് കെ എസ് ഇ ബിയെ വീഴ്ത്തിയത്.

തൃക്കരിപ്പൂർ നടക്കാവ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിത സമയത്ത് ഓരോ ഗോൾ വീതം ഇരു ടീമുകളും സമനില പാലിക്കുകയായിരുന്നു. കെ എസ് ഇ ബിയുടെ ടൂർണമെന്റിലെ ആദ്യ മത്സരമാണിത്. ഫറോക്ക് കോളേജ് കഴിഞ്ഞ ദിവസം മാർത്തോമ കോളേജിനെ തകർത്തു തരിപ്പണനാക്കിയിരുന്നു. ദേവരാജിന്റെ ഹാട്രിക്ക് ഉൾപ്പെടെ ഏഴു ഗോളുകളാണ് ഇന്നലെ തിരുവല്ല മാർത്തോമ കോളേജിന്റെ വലയിൽ കയറ്റിയത്.

നാളെ നടക്കുന്ന മത്സരത്തിൽ എസ് ഇ എസ് എറണാകുളം സെൻട്രൽ എക്സൈസിനെ നേരിടും. വൈകിട്ട് ഏഴിനാണ് മത്സരം.

 

Previous articleബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗർക്ക് ചിക്കാഗോയിൽ ഊഷ്മള സ്വീകരണം
Next articleവീണ്ടും സൂപ്പറിന്റെ വക ഫിഫക്ക് അവസാന വിസിൽ, ഇനി മദീന vs സൂപ്പർ ഫൈനൽ