ക്ലബ് ലോകകപ്പ്, റയൽ മാഡ്രിഡ് അബുദാബിയിൽ എത്തി

ക്ലബ് ലോകകപ്പിൽ പങ്കെടുക്കാനായി റയൽ മാഡ്രിഡ് ടീം അബുദാബിയിൽ എത്തി. കരുത്തരായ ടീമിനെ തന്നെയാണ് റയൽ മാഡ്രിഡ് ക്ലബ് ലോകകപ്പിനായി കൊണ്ടുവന്നിരിക്കുന്നത്. പരിക്കിന്റെ പിടിയിലായിരുന്നു ബെയ്ല് അടക്കം ടീമിൽ ഉണ്ട്. 25 അംഗ ടീമിനെയാണ് സൊളാരി കൂട്ടിയിട്ടുള്ളത്. അവസാന രണ്ട് വർഷവും റയൽ മാഡ്രിഡ് ആയിരുന്നു ക്ലബ് ലോകകപ്പ് ചാമ്പ്യന്മാർ.

ഇത്തവണ കൂടെ കിരീടം നേടുകയാണെങ്കിൽ അത് പുതിയ ചരിത്രമാകും. ഇതുവരെ ആരും മൂന്ന് തവണ തുടർച്ചയായി ക്ലബ് ലോകകപ്പ് നേടിയിട്ടില്ല. മറ്റന്നാൾ നടക്കുന്ന മത്സരത്തിൽ ജപ്പാൻ ക്ലബായ കശിമ ആന്റ്ലേഴ്സ് ആണ് റയലിന്റെ എതിരാളികൾ. ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ജേതാക്കളായാണ് കശിമ അബുദാബിയിൽ എത്തിയത്.

സ്ക്വാഡ്;