ക്ലബ് ലോകകപ്പ് ഫിക്സ്ചറുകളായി, റയൽ മാഡ്രിഡിന് മുന്നിൽ ഏഷ്യൻ ചാമ്പ്യന്മാർ

ഇന്നലെ ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരെ കൂടെ അറിഞ്ഞതോടെ ക്ലബ് ലോകകപ്പിന്റെ ഫിക്സ്ചറുകൾ വ്യക്തമായി. ഇന്നലെ ബോക ജൂനിയേഴ്സിനെ തോൽപ്പിച്ച് എത്തിയ റിവർ പ്ലേറ്റ് ക്ലബ് ലോകകപ്പിലെ ടീമുകളുടെ എണ്ണം തികച്ചു. ക്ലബ് ലോകകപ്പ് ഇത്തവണ യു എ ഇയിലാണ് നടക്കുന്നത്. മറ്റന്നാൾ ആണ് ടൂർണമെന്റ് ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരാ റയൽ മാഡ്രിഡ് സെമി ഫൈനൽ മുതൽ ആണ് മത്സരിക്കുക.

ഏഷ്യൻ ചാമ്പ്യന്മാരായ കഷിമ ആന്റ്ലേഴ്സിന് റയലുമായി ഏറ്റുമുട്ടാൻ അവസരം ഉണ്ടാകും. കഷിമ ആന്റ്ലേഴ്സും മെക്സിക്കൻ ക്ലബായ ഗുവദലജാരയും തമ്മിലുള്ള മത്സരത്തിലെ വിജയികളായിരിക്കും റയൽ മാഡ്രിഡിന്റെ സെമി ഫൈനലിലെ എതിരാളികൾ.

ഫിക്സ്ചർ;

1st round:
Match 1 – Al Ain vs Team Wellington (12 December)

2nd round:
Match 2 – ES Tunis vs Match 1 Winner (15 December)

Match 3 – Kashima Antlers vs CD Guadalajara (15 December)

Semi finals:
River Plate vs Match 2 Winner (18 December)

Match 3 Winner vs Real Madrid (19 December)

3rd and 4th place: (22 December)

Final: (22 December)