ക്ലബ് ഫുട്ബോൾ; വിജയത്തോടെ കേരള പോലീസ് തുടങ്ങി

തൃക്കരിപ്പൂരിൽ നടക്കുന്ന 43ാമത് സംസ്ഥാന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യന്മാരായ കേരള പോലീസ് വിജയത്തോടെ തന്നെ തുടങ്ങി. കോസ്മോസ് എഫ് സി ആലപ്പുഴക്കെതിരെ ഇറങ്ങിയ കേരള പോലീസ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ച് ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. കേരള പോലീസിനു വേണ്ടി ഷാജിയും ഷരീഫും പ്രശാന്തും ലക്ഷ്യം കണ്ടു. കേരള പോലീസിന്റെ മൂന്നു ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു.

രണ്ടാം പകുതിയിൽ മെച്ചപ്പെട്ട പ്രകടനം കോസ്മോസ് കാഴ്ചവെച്ചു എങ്കിലും ഒരു ആശ്വാസ ഗോളിൽ അവരുടെ പ്രകടനം ഒതുങ്ങി. ബൈജു ആണ് ആലപ്പുഴക്കു വേണ്ടി ഗോൾ നേടിയത്. നാളെ ക്വാർട്ടറിൽ കേരള പോലീസ് ഏജീസ് ഓഫീസിനെ നേരിടും. നേരത്തെ എം എസ് പി മലപ്പുറത്തെ പരാജയപ്പെടുത്തി ഏജീസ് ക്വാർട്ടർ ബർത്ത് ഉറപ്പിച്ചിരുന്നു. നാളെ രാത്രി എട്ടിനാണ് കിക്കോഫ്.

വിവരങ്ങളും ചിത്രങ്ങളും : റസീൻ സി

 

Previous articleകൊയപ്പയിൽ മൂന്നു ഗോളിനു പിറകിൽ നിന്ന ശേഷം ഹയർ സബാൻ സ്പെഷ്യൽ കം ബാക്ക്!!
Next articleപ്ലേ ഓഫ് പ്രതീക്ഷയുമായി ഡല്‍ഹി, തിരിച്ചടിയായി ഡ്യുമിനിയുടെയും ഡിക്കോക്കിന്റെ പിന്മാറല്‍