എം എസ് പിയെ പരാജയപ്പെടുത്തി ഏജീസ് ഓഫീസ് ക്വാർട്ടറിൽ

നാല്പത്തി മൂന്നാമത് സംസ്ഥാന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ എം എസ് പിയുടെ മുന്നേറ്റത്തിന് ഏജീസ് ഓഫീസ് അവസാനമിട്ടു. ഞായർ രാത്രി തൃക്കരിപ്പൂർ സിന്തറ്റിക് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് എം എസ് പി മലപ്പുറത്തെ ഏജീസ് പരാജയപ്പെടുത്തിയത്. കളിയിലെ രണ്ടു ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്.

കഴിഞ്ഞ ദിവസം മൊഗ്രാലിനെതിരെ നടത്തിയ പ്രകടനം ആവർത്തിക്കാൻ എം എസ് പി മലപ്പുറത്തിനായില്ല. മൊഗ്രാലിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച ഡിഫൻഡർ അമൽ റൂമിയുടെ അഭാവവും എം എസ് പിയെ വലച്ചു. അസറുദ്ദീനും നസറുദ്ദീനുമാണ് എജീസിനു വേണ്ടി വലകുലുക്കിയത്. എം എസ് പി മുന്നേറ്റങ്ങളെ തടഞ്ഞു നിർത്തിയ ഏജീസിന്റെ പ്രതിരോധത്തിലെ മികവാണ് ക്വാർട്ടറിലേക്കുള്ള വഴി ഏജീസിനു നേടിക്കൊടുത്തത്. എം എസ് പിയുടെ റിസ്വാൻ ഷൗക്കത്താണ് കളിയിലെ മികച്ച താരമായത്.

നാളെ നടക്കുന്ന മത്സരത്തിൽ കോസ്മോസ് ആലപ്പുഴ നിലവിലെ ക്ലബ് ഫുട്ബോൾ ചാമ്പ്യന്മാരായ കേരള പോലീസിനെ നേരിടും. രാത്രി എട്ടിനാണ് മത്സരം.

വിവരങ്ങളും, ചിത്രങ്ങളും കടപ്പാട്

സീൻ സി 

Previous articleഅൽ മിൻഹാലിനെ തകർത്ത് ജവഹർ മാവൂരിനു കിരീടം
Next articleഹാട്രിക്കുമായി കിരൺ, കാളിക്കാവിന് ഇരട്ടിമധുരം