Picsart 23 03 16 17 12 37 614

ക്ലിഫോർഡ് മിറാണ്ട സൂപ്പർ കപ്പിൽ ഒഡീഷ എഫ് സിയുടെ പരിശീലകൻ

ഹീറോ സൂപ്പർ കപ്പിൽ ഒഡീഷ ഇറങ്ങുക ക്ലിഫോർഡ് മിറാണ്ടയുടെ കീഴിൽ ആകും. മിറാണ്ടയെ ഈ സീസൺ അവസാനം വരെ മുഖ്യ പരിശീലകനായി ഒഡീഷ എഫ് സി ഇന്ന് പ്രഖ്യാപിച്ചു. ഏപ്രിൽ മാസം കേരളത്തിൽ വെച്ച് നടക്കുന്ന സൂപ്പർ കപ്പ് ആകും മിറാണ്ടയുടെ കീഴിൽ ഒഡീഷ ഇറങ്ങുന്ന ആദ്യ ടൂർണമെന്റ്. അടുത്തിടെ ഒഡീഷ അവരുടെ പരിശീലകനായുരുന്ന ഗൊമ്പാവുവിനെ പുറത്താക്കിയിരുന്നു.

ക്ലിഫോർഡ് മിറാണ്ട കഴിഞ്ഞ ജൂണിൽ ആയിരുന്നു എഫ് സി ഗോവ വിട്ട് ഒഡീഷ എഫ് സിയിൽ ചേർന്നത്‌. അന്ന് മുതൽ ഒഡീഷയുടെ സഹ പരിശീലകനായി മിറാണ്ടയുണ്ട്. നേരത്തെ ഗോവയിൽ ആയിരിക്കുമ്പോൾ എഫ് സി ഗോവയെ ഐ എസ് എല്ലിൽ താൽക്കാലികമായി പരിശീലിപ്പിച്ചിട്ടുണ്ട്.

എ എഫ് സി പ്രൊ ലൈസൻ ഉള്ള പരിശീലകൻ ആണ് ക്ലിഫോർഡ്. ഇന്ത്യക്ക് വേണ്ടി 50ൽ അധികം മത്സരം മുമ്പ് കളിച്ചിട്ടുള്ള താരമാണ് മിറാണ്ട. ഐലീഗിൽ ചർച്ചിൽ ബ്രദേഴ്സ്, മിനേർവ പഞ്ചാബ്, ഡെമ്പോ എന്നിവർക്കൊക്കെ വേണ്ടി ബൂട്ടു കെട്ടിയിട്ടുണ്ട്.

Exit mobile version