താരങ്ങളിലെ താരവും സി കെ വിനീത്

- Advertisement -

സി കെ വിനീതിന്റെ പ്രകടങ്ങളെ തേടി പുരസ്കാരങ്ങളും എത്തുന്നു. മലയാള മനോരമയും കൊശമറ്റം ഫൈനാൻസും സഹകരിച്ച് നടത്തിയ സ്റ്റാർ ഓഫ് 2016ലെ താരമായത് കണ്ണൂരിന്റെ സ്വന്തം വിനീത് തന്നെ. കായിക പ്രേമികൾ വോട്ടെടുപ്പിലൂടെയാണ് വിനീതിനെ വിജയിയായി കണ്ടെത്തിയത്.

ഹോക്കി താരം ശ്രീജേഷിനേയും ഇന്ത്യക്കു വേണ്ടി ട്രിപ്പിൾ സെഞ്ച്വറി നേടിയ കരുൺ നായരിനേയും പോലുള്ള പ്രതിഭകളെ മറികടന്നായിരുന്നു വിനീതിന്റെ വിജയം. 45% വോട്ടാണ് വിനീത് നേടിയത്. ശ്രീജേഷ് 25% വോട്ട് നേടിയപ്പോൾ കരുൺ നായർ 11% വോട്ട് നേടി. ഇവരെ‌ കൂടാതെ അത്ലെറ്റിക്ക് താരം ജിസ്ന മാത്യു, ബാൾ ബാഡ്മിന്റൺ താരം പി സി തുളസി എന്നിവരായിരുന്നു ലിസ്റ്റിൽ താരങ്ങളായി ഉണ്ടായിരുന്നത്.

വിജയിയായ വിനീതിന് പത്തു പവൻ സമ്മാനമായു ലഭിക്കും. കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജേഴ്സിയിലും ബെംഗളൂരു എഫ് സിയുടെ നീല ജേഴ്സിയിലും നടത്തിയ പകരം വെക്കാനില്ലാത്ത പ്രകടനങ്ങളാണ് വിനീതിനെ സ്റ്റാർ ഓഫ് 2016 ആക്കിയത്.

Advertisement