പകർച്ചപ്പനി, രക്തദാന സന്ദേശവുമായി സി കെ വിനീത്

- Advertisement -

പകർച്ചപ്പനി വ്യാപകമായ സമയത്ത് രോഗികൾ രക്തത്തിനു വേണ്ടി ബുദ്ധിമുട്ടുമ്പോൾ രക്തദാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ താരം സി കെ വിനീത് രംഗത്ത്. ഇന്നലെ കണ്ണൂർ ജനറൽ ആശുപത്രിയിൽ വെച്ച് രക്തം ദാനം ചെയ്താണ് കേരളത്തിന്റെ സ്വന്തം താരം മാതൃകയായത്. ഡി വൈ എഫ് ഐ നടത്തുന്ന അതിജീവനം എന്ന രക്തദാന പ്രോത്സാഹന ക്യാമ്പിലൂടെയാണ് വിനീത് ഈ നല്ല പ്രവർത്തിയുടെ ഭാഗമായത്.

ഒരാഴ്ച നീണ്ടു നിൽക്കുന്ന രക്ത്ദാന ക്യാമ്പ് ഇന്നലെയാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഓഫ് സീസൺ ആയതു കൊണ്ട് കണ്ണൂരിൽ സ്വന്തം നാട്ടിലാണ് വിനീത് ഉള്ളത്. സെപ്റ്റംബറിൽ ഇന്ത്യയുടെ ഏഷ്യാകപ്പ് യോഗ്യതാ മത്സരവും ബെംഗളൂരുവിന്റെ എ എഫ് സി കപ്പ് മത്സരവുമാണ് ഇനി വിനീതിന് വരാനുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement