ഇന്ത്യൻ സാധ്യതാ ടീമിൽ സി കെ വിനീതില്ല!!! അനസും റഹ്നേഷുമടക്കം 34 പേർ

- Advertisement -

സെപ്റ്റംബറിൽ നടക്കുന്ന ഏഷ്യാകപ്പ് യോഗ്യതാ മത്സരത്തിനു മുന്നോടിയായി പ്രഖ്യാപിച്ച ദേശീയ ക്യാമ്പിൽ സി കെ വിനീതില്ല. ചെന്നൈയിൽ ഓഗസ്റ്റ്‌ രണ്ടാം വാരം മുതൽ തുടങ്ങുന്ന ഇന്ത്യൻ ക്യാമ്പിനായി പ്രഖ്യാപിച്ച 34 പേരുടെ ടീമിൽ സി കെ വിനീതിന് ഇടമില്ലാത്തത് ഫുട്ബോൾ പ്രേമികളെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

കഴിഞ്ഞ സീസണിൽ ഐ ലീഗിലും ഐ എസ് എല്ലിലും ഇന്ത്യൻ ടോപ്പ് സ്കോററായിരുന്നു സി കെ വിനീത്. കഴിഞ്ഞ സീസണിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച വിനീത് ഫെഡറേഷൻ കപ്പ് ഫൈനലിൽ ഇരട്ട ഗോളുകളോടെ ബെംഗളൂരുവിന് കിരീടം നേടിക്കൊടുത്തായിരുന്നു സീസൺ അവസാനിപ്പിച്ചത്. ഫെഡറേഷൻ കപ്പ് ഫൈനലിനിടെ ചെറിയ പരിക്ക് വിനീതിന് ഏറ്റിരുന്നു എങ്കിലും വിനീത് പരിക്കിൽ നിന്ന് മുക്തനായിരുന്നു.

വിനീതിന്റെ അഭാവത്തിൽ മലയാളി സാന്നിദ്ധ്യങ്ങളായി ഡിഫൻഡർ അനസ് എടത്തൊടികയും ഗോൾ കീപ്പർ ടി പി രഹ്നേഷുമാണ് ക്യാമ്പിൽ ഉള്ളത്. സെപ്റ്റംബർ 5ന് മക്കാവോയുമായാണ് ഇന്ത്യയുടെ അടുത്ത ഏഷ്യാകപ്പ് യോഗ്യതാ റൗണ്ട് മത്സരം.

ഇന്ത്യൻ സാധ്യതാ ടീം;

ഗോൾകീപ്പർ; സുബ്രതാ പോൾ, ഗുർപ്രീത്, ആൽബിനോ, വിശാൽ കെയ്ത്, രഹ്നേഷ്

ഡിഫൻസ്: പ്രിതം, ജിങ്കൻ, അർണബ്, അനസ്, നാരായൺ, ജെറി, ലാൽറുവത്തര, സലാം രഞ്ജൻ, സർതക്, ദാവിന്ദർ

മധ്യനിര: ധൻപാൽ, ജാക്കിചന്ദ്, സെത്യസെൻ, നിഖിൽ, ബികാഷ്, മിലൻ, ഉദാന്ത, ലിങ്ദോഹ്, റഫിഖ്, റൗളിംഗ്, ഹാളിചരൺ, ജെർമ്മൻ പ്രീത്, അനിരുദ്ധ്

ഫോർവേഡ്: ജെജെ, സുമീത്, ഛേത്രി, റോബിൻ, ബല്വന്ത്, മൻവീർ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement