
മാഞ്ചസ്റ്റർ സിറ്റിയെ റയൽ മാഡ്രിഡും ബാഴ്സലോണയും ആയി താരതമ്യം ചെയ്യാനായില്ല എന്ന് സിറ്റി കോച്ച് പെപ് ഗ്വാഡിയൊള. സിറ്റി ഇപ്പോൾ മികച്ച ഫോമിലാണ്, പക്ഷെ ഇത് വെറും തുടക്കമാണ് കുറേ ദൂരം സഞ്ചരിച്ചാലെ ബാഴ്സയും റയലും പോലുള്ള ക്ലബുകളുടെ അടുത്ത് എത്തു എന്ന് ഗ്വാഡിയോള പറഞ്ഞു.
മാഞ്ചസ്റ്റർ സിറ്റി ഗ്വാഡിയോളയുടെ കീഴിൽ ഒരു കിരീടം നേടിയേ ഉള്ളൂ എന്നും റയൽ മാഡ്രിഡ് 12 ചാമ്പ്യൻസ് ലീഗ് അടിച്ച ക്ലബാണെന്നും അതുകൊണ്ട് തന്നെ സിറ്റിക്ക് ഇത് തുടക്കം മാത്രമാണെന്ന് പെപ് കൂട്ടിചേർത്തു. ബാഴ്സയെ ഒക്കെ പോലെ നിരവധി മാനേജർമാരുടെ കീഴിൽ നിരവധി കപ്പുകൾ ഉയർത്തുമ്പോഴെ അത്തരം താരതമ്യങ്ങൾ വേണ്ടു എന്നും ഗ്വാഡിയോള പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial