ഐ എസ് എല്ലിനു വേണ്ടി ചർച്ചിൽ ബ്രദേഴ്സും ഹോം ഗ്രൗണ്ട് മാറ്റി

- Advertisement -

ഐ എസ് എല്ല് ക്ലബുകൾക്ക് വേണ്ടി സ്വന്തം ഹോം ഗ്രൗണ്ട് മാറ്റാൻ ചർച്ചിൽ ബ്രദേഴ്സ് തീരുമാനിക്കേണ്ടി വന്നു. ഇത്തവണ ചർച്ചിൽ ബ്രദേഴ്സിന്റെ ഐ ലീഗ് മത്സരങ്ങൾ ഫതോർഡയിലെ നെഹ്റു സ്റ്റേഡിയത്തിൽ നടക്കില്ല. പകരം വാസ്കോയിലേക്കാണ് ചർച്ചിൽ ബ്രദേഴ്സ് വേദി മാറ്റിയിരിക്കുന്നത്.

ഗോവയിലെ ഏറ്റവും മികച്ച സ്റ്റേഡിയമായ ഫതോർഡ ആയിരുന്നു ചർച്ചിലിന്റേയും ഐ എസ് എൽ ക്ലബായ എഫ് സി ഗോവയുടേയും ഹോം ഗ്രൗണ്ട്. എന്നാൽ രണ്ടു ലീഗുകളും സമാന്തരമായി നടക്കുന്നു എന്നതു കൊണ്ട് തന്നെ ഹോം ഗ്രൗണ്ട് മാറ്റാൻ ചർച്ചിൽ നിരബന്ധിതരാവുക ആയിരുന്നു. നേരത്തെ ചെന്നൈ സിറ്റി എഫ് സി ഐ എസ് എൽ ചെന്നൈയിൽ നടക്കുന്നതിനാൽ തങ്ങളുടെ ഹോം ഗ്രൗണ്ട് കോയമ്പത്തൂരിലേക്ക് മാറ്റേണ്ടി വന്നിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement