Site icon Fanport

ഇനി ചുമച്ചാലും ചുവപ്പ് കാർഡ്

ഫുട്ബോളിൽ ഇനി ചുമയും പ്രശ്നമാകും. കൊറോണ വ്യാപിച്ച പുതിയ സാഹചര്യം കണക്കിലെടുത്ത് പുതിയ നിയമം കൊണ്ടു വരികയാണ്. ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡാണ് ഈ പുതിയ നിയമം കൊണ്ടുവരുന്നത്. മനപ്പൂർവ്വം ചുമച്ചാൽ ആകും ചുവപ്പ്കാർഡ് കിട്ടുക. റഫറിയുടെ മുഖത്തോ മറ്റു താരങ്ങളുടെ നേർക്കേ അനാവശ്യമായി ദുരുദ്ദേശത്തോടു കൂടെ ചുമച്ചാൽ റഫറിക്ക് താരത്തെ സെന്റ് ഓഫ് ചെയ്യാം.

ചുമ മനപൂർവ്വമായിരുന്നോ സ്വാഭാവികമാണോ എന്നത് റഫറിക്ക് വിലയിരുത്താം. ഇതിന് വാറിന്റെ സഹായവും വാങ്ങാം. സ്വാഭാവിക ചുമയാണെങ്കിൽ ഇതിന് എതിരെ നടപടി ഒന്നും ഉണ്ടാകില്ല. പുതിയ സീസൺ മുതലാകും ഈ പുതിയ ചുമ നിയമം നിലവിൽ വരിക.

Exit mobile version